Breaking News

Trending right now:
Description
 
Jan 19, 2013

റോയല്‍ റൈഡേഴ്‌സിന്റെ രണ്ടാമത്‌ ബുള്ളറ്റ്‌ റൈഡ്‌ 26-ന്‌ കുറ്റാലത്തേയ്‌ക്ക്‌

image
എന്‍ഫീല്‍ഡ്‌ ബുള്ളറ്റ്‌ ഉടമകളുടെ കൂട്ടായ്‌മയായ റോയല്‍ റൈഡേഴ്‌സ്‌ കേരളയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്‌ ഡേ റൈഡ്‌ സംഘടിപ്പിക്കുന്നു. ജനുവരി 26-നന്‌ ടെക്‌നോപാര്‍ക്കില്‍നിന്ന്‌ പാലരുവിവഴി കുറ്റാലത്തേയ്‌ക്കാണ്‌ യാത്ര. രാവിലെ എട്ടിന്‌ എന്‍ഫീല്‍ഡ്‌ ബുള്ളറ്റ്‌ ഉടമകള്‍ 120 കിലോമീറ്റര്‍ പിന്നിടുന്ന യാത്രയില്‍ റോഡ്‌ സുരക്ഷയും ദേശീയതയും പ്രചരിപ്പിക്കുന്നതിനാണ്‌ റോയല്‍ റൈഡേഴ്‌സ്‌ കേരളയുടെ ലക്ഷ്യം. 

ഡ്രൈവിംഗ്‌ ലൈസന്‍സുള്ള ആര്‍ക്കും റൈഡില്‍ പങ്കെടുക്കാം. ക്ലബ്‌ അംഗത്വത്തിന്‌ നൂറൂരൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീ. പ്രതിമാസം അന്‍പതു രൂപ അംഗത്വ ഫീയുണ്ട്‌.

യാത്രയില്‍ പങ്കെടുക്കുന്നവര്‍ യാതൊരു ലഹരിവസ്‌തുക്കളും ഉപയോഗിക്കരുതെന്നും പൂര്‍ണാരോഗ്യമുള്ളവരാണെന്നും ഉറപ്പുവരുത്തണമെന്ന്‌ ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു. കാറില്‍ റൈഡിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പ്രത്യേക അനുമതിയോടെ പങ്കെടുക്കാം. 

For more details contact: Suresh – 9400589207, Kiran - 9446483007