Breaking News

Trending right now:
Description
 
Apr 07, 2017

മഹിജ ആശുപത്രിയില്‍ നിരാഹാരം തുടരുന്നു

image ജിഷ്‌ണു പ്രണോയിയുടെ മരണത്തിന്‌ കാരണക്കാരായവരെ കണ്ടെത്തണമെന്നു ആവശ്യപ്പെട്ടു അമ്മ മഹിജ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ നിരാഹാര സമരം തുടരുന്നു. ബുധനാഴ്‌ച ഡിജിപി ഓഫിസിനു മുമ്പില്‍ നീതിതേടി എത്തിയ മഹിജ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിന്റെ അതിക്രമത്തിനു ഇരയാകേണ്ടിവന്നിരുന്നു. ഇതേതുടര്‍ന്നാണ്‌ ആശുപത്രിയില്‍ ചികിത്സതേടിയത്‌. പൊലീസ്‌ നടത്തിയ ബലപ്രയോഗത്തിനിടെ മഹിജയുടെ വയറിനു ചവിട്ടേറ്റിരുന്നു. രണ്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥരാണ്‌ തങ്ങള്‍ക്കു നേരെ നരനായാട്ട്‌ നടത്തിയതെന്നാണ്‌ മഹിജയയുടെ സഹോദരന്‍ ശ്രീജിത്ത്‌ മൊഴിനല്‍കിയിട്ടുണ്ട്‌. മകന്റെ മരണത്തിനു കാരണക്കാരായവരെ അറസ്‌റ്റുചെയ്യുകയും തങ്ങളെ മൃഗീയമായി മര്‍ദ്ദിച്ച പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നു മഹിജ വ്യക്തമാക്കിയിട്ടുണ്ട്‌. ജിഷ്‌ണുവിനു സംഭവിച്ചതുപോലെ ഇനി ഒരുക്കുട്ടിക്കും സംഭവിക്കരുത്‌. സമരത്തിനു പിന്നില്‍ ഒരു രാഷ്ട്രീയവുമില്ല. കേരളം മുഴുവന്‍ ഞങ്ങള്‍ക്കൊപ്പമാണെന്നാണ്‌ വിശ്വാസം. കേരളത്തിലെ എല്ലാ അമ്മമാര്‍ക്കും എന്റെ അവസ്ഥ മനസിലാകും. അമ്മമാര്‍ തെരുവിലിറങ്ങിയാലെ ഇത്തരം അനീതി ഇല്ലാതാക്കാനാകൂ. താന്‍ ആശുപത്രിയില്‍നിന്നു ഇറങ്ങിയാല്‍ ആദ്യം പോവുക ഡിജിപിയുടെ ഓഫിസിനു മുമ്പിലേക്കു തന്നെയായിരിക്കുമെന്നും മഹിജ വ്യക്തമാക്കി.