Breaking News

Trending right now:
Description
 
Apr 06, 2017

പുതിയ കാലത്തിന്റെ രൂപഭംഗിയുമായി ടാറ്റായുടെ ടിഗോര്‍

image �ഇന്ത്യയിലെ ആദ്യത്തെ സ്‌റ്റൈല്‍ബാക്ക്‌: അത്യാകര്‍ഷകമായ രൂപകല്‍പ്പനയും, ഊര്‍ജ്ജവുമുള്ള വാഹനം
�സിഗ്നേച്ചര്‍ സ്‌പ്ലിറ്റ്‌ എല്‍ഇഡി ടെയ്‌ല്‍ലാംപ്‌, ക്രിസ്റ്റല്‍ എന്ന്‌ തോന്നിപ്പിക്കുന്ന സ്‌മോക്‌ഡ്‌ പ്രോജക്ടര്‍ ഹെഡ്‌ലാംപ്‌, ഉയര്‍ന്ന രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന എല്‍ഇഡി സ്റ്റോപ്‌ ലാംപ്‌
�പല തട്ടുകളായി ക്രമീകരിച്ചിരിക്കുന്ന ആകര്‍ഷകമായ കോക്‌പിറ്റ്‌
�പ്രീമിയം ഫിനിഷോടു കൂടി ഡ്യൂവല്‍ ടോണ്‍ ഇന്റീരിയര്‍. ബോള്‍സ്‌റ്ററുകള്‍ സഹിതം ആഡംബരപൂര്‍ണമായ സീറ്റുകള്‍
�സവിശേഷമായ കണക്ട്‌ നെക്‌സ്‌റ്റ്‌ ടച്ച്‌സ്‌ക്രീന്‍ ഹര്‍മാന്‍ ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സംവിധാനം, എട്ട്‌ ശക്തമായ സ്‌പീക്കറുകള്‍, ആപ്‌ സ്യൂട്ട്‌്‌, ക്ലൈമറ്റ്‌, ഫോണ്‍, മീഡിയ നിയന്ത്രണം എന്നിവയ്‌ക്കായി വോയ്‌സ്‌ കമാന്‍ഡ്‌ റെക്കഗ്നിഷന്‍
�സമ്പൂര്‍ണ സുരക്ഷ നല്‍കുന്നതിനായി ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്‌, കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോളോടു കൂടിയ ഇബിഡി, കാമറകളോടു കൂടിയ റിവേഴ്‌സ്‌ പാര്‍ക്ക്‌ അസിസ്റ്റ്‌
�മള്‍ട്ടി ഡ്രൈവ്‌ മോഡുകളുള്ള അടുത്ത തലമുറ 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍, 1.05 ലിറ്റര്‍ റിവോടോര്‍ക്ക്‌ ഡീസല്‍ എന്‍ജിനുകള്‍
�സുഖപ്രദമായ യാത്രയ്‌ക്കും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുമായി മുന്നിലും പിന്നിലും ഡ്യൂവല്‍ പാത്ത്‌ സസ്‌പെന്‍ഷന്‍ ഫലപ്രദമായി രൂപകല്‍പ്പന ചെയ്‌ത 419 ലിറ്റര്‍ വിസ്‌താരമുള്ള ബൂട്ട്‌, നൂതനമായ 4 ബാര്‍മെക്കാനിസം
�അതുല്യമായ യാത്രാസുഖം, ഓട്ടോമേറ്റഡ്‌ ക്ലൈമറ്റ്‌ കണ്‍ട്രോള്‍, അധിക ലെഗ്‌റൂം, 24 ഇന്റലി ജന്റ്‌ യൂട്ടിലിറ്റി സ്‌പേയ്‌സ്‌

കൊച്ചി: പുതു തലമുറയ്‌ക്കായി ടാറ്റാ മോട്ടോഴ്‌സ്‌ അവതരിപ്പിക്കുന്ന പുതിയ സ്റ്റൈല്‍ബാക്ക്‌ ടിഗോര്‍ കൊച്ചിയില്‍ നിരത്തിലിറക്കി. അത്യാകര്‍ഷകമായ രൂപവും മികവുറ്റ രൂപകല്‍പ്പനയുമാണ്‌ ടിഗോറിന്റെ പ്രത്യേകത. നിലവിലുള്ള ടാറ്റാ കാറുകള്‍ക്ക്‌ പൂരകമാകുന്ന രീതിയിലുള്ള ടിഗോര്‍ എന്നും മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായി രൂപപ്പെടുത്തിയതാണ്‌. റിവോട്രോണ്‍ 1.2 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന്‌ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 4.91 ലക്ഷം രൂപയും റിവോടോര്‍ക്ക്‌ 1.05 ലിറ്റര്‍ ഡീസല്‍ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 5.83 ലക്ഷം രൂപയുമാണ്‌. ഇന്ത്യയിലെങ്ങുമുള്ള ഷോറൂമുകളില്‍ ടാറ്റാ ടിഗോര്‍ ലഭ്യമാണ്‌.

ഹെക്‌സ വിപണിയിലെത്തി വെറും രണ്ട്‌ മാസത്തിനു ശേഷമാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ നൂതനമായ രൂപകല്‍പ്പനയും അതിശയിപ്പിക്കുന്ന ഓഫറുകളുമായി പുതിയ സെഗ്മെന്റിലുള്ള വാഹനം അവതരിപ്പിക്കുന്നത്‌. പുതുതലമുറ വാഹനങ്ങളായ ടിയാഗോ, ഹെക്‌സ, ടിഗോര്‍ എന്നീ വാഹനങ്ങള്‍ 650 വില്‍പ്പന കേന്ദ്രങ്ങളിലും 500 സര്‍വീസ്‌ ടച്ച്‌ പോയിന്റുകളിലും അവതരിപ്പിക്കുന്നതിനായി 6000-ല്‍ അധികം സെയില്‍സ്‌ കണ്‍സള്‍ട്ടന്റ്‌സിനാണ്‌ ടാറ്റാ പരിശീലനം നല്‍കിയിരിക്കുന്നത്‌. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റാ മോട്ടോഴ്‌സ്‌ പുതിയ 200 സെയില്‍സ്‌ ടച്ച്‌ പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിടുന്നു.

പുത്തന്‍ സ്‌റ്റൈലിലുള്ള വാഹനങ്ങള്‍ ഇഷ്ടപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്‌ അനുയോജ്യമായ വാഹനമാണ്‌ ടിഗോര്‍ എന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ്‌ യൂണിറ്റ്‌ മാര്‍ക്കറ്റിംഗ്‌ ഹെഡ്‌ വിവേക്‌ ശ്രീവത്സ പറഞ്ഞു. മികച്ച മൂല്യം നല്‍കുന്ന ഈ രംഗത്തെ ആദ്യത്തെ സവിശേഷ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന ടിഗോര്‍ വൈവിധ്യമാര്‍ന്ന ഉപയോക്താക്കള്‍ക്ക്‌ അനുഗുണമായ വാഹനമാണ്‌. രൂപകല്‍പ്പനയിലും അഴകിലും ഉയര്‍ന്ന സുരക്ഷ, മികച്ച യാത്രാസുഖം, നിരത്തില്‍ ഹൃദ്യവും ഊര്‍ജ്ജവുമുള്ള സാന്നിദ്ധ്യം, പ്രകടനം എന്നിങ്ങനെ ടിഗോറിന്‌ പ്രത്യേകതകള്‍ ഏറെയാണ്‌. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക്‌ അനുസൃതമായി പുത്തന്‍ രൂപകല്‍പ്പനയാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ടിഗോറില്‍ അവതരിപ്പിക്കുന്നത്‌. കമ്പനിയുടെ ബ്രാന്‍ഡ്‌ സാന്നിധ്യം ഉറപ്പിക്കാന്‍ ഇത്‌ സഹായിക്കുന്നു. ഇംപാക്ട്‌ ഡിസൈന്‍ തത്വം ഉപയോഗപ്പെടുത്തുന്ന മൂന്നാമത്തെ ടാറ്റാ വാഹനമാണ്‌ ടിഗോര്‍. എടുത്തു നില്‍ക്കുന്നതും ആകര്‍ഷകവും അസാമാന്യവുമായ ഫീച്ചറുകളാണ്‌ ടിഗോറിന്റേത്‌. യുവത്വം തുളുമ്പുന്നതും ചടുലവുമാണ്‌ ഇതിന്റെ രൂപം. ബുദ്ധിപൂര്‍വ്വവും ആകര്‍ഷകവുമായ രീതിയിലുള്ള ഇന്റീരിയറും കണക്ടിവിറ്റിയുമുണ്ട്‌. 

അധികമായ ലെഗ്‌റൂം 24 യൂട്ടിലിറ്റി സൗകര്യങ്ങളും മികച്ച ആവശ്യാനുസരണം സ്‌റ്റോറേജും ലഭ്യമാണ്‌. രൂപകല്‍പ്പനയിലെ മികവിനൊപ്പം പ്രകടനത്തിലും മികവുണ്ട്‌. റിവോട്രോണ്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, റോവോടോര്‍ക്‌ 1.05 ലിറ്റര്‍ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ അവതരിപ്പിക്കുന്നുണ്ട്‌. രണ്ട്‌ എന്‍ജിനുകള്‍ക്കും ഇക്കോ, സിറ്റി എന്നിങ്ങനെ മള്‍ട്ടി ഡ്രൈവ്‌ മോഡുകളിലും ലഭ്യമാണ്‌.

എപ്പോഴും പുതുമയുള്ള കാര്യങ്ങള്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ മുന്നില്‍ കണ്ട്‌ ടാറ്റാ മോട്ടോഴ്‌സിന്റെ ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സംവിധാനങ്ങളില്‍ കണക്ടിവിറ്റിക്കാണ്‌ പ്രാധാന്യം നല്‍കുന്നത്‌.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതും ഹര്‍മാന്‍ ഓഡിയോ വിദഗ്‌ധര്‍ ട്യൂണ്‍ ചെയ്‌തതും ഗോള്‍ഡന്‍ ഇയേഴ്‌സ്‌ അംഗീകരിച്ചതുമായ അക്കൗസ്റ്റിക്‌, ഓഡിയോ, ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സംവിധാനം പ്രത്യേകമായി രൂപപ്പെടുത്തുകയായിരുന്നു.

എക്‌സ്‌ഇ 1.2 പി, എക്‌സ്‌ടി 1.2 പി, എക്‌സ്‌ സെഡ്‌ (ഒ) 1.2 പി, എക്‌സ്‌ഇ 1.05 ഡി, എക്‌സ്‌ടി 1.05 ഡി, എക്‌സ്‌ സെഡ്‌ 1.05 ഡി, എക്‌സ്‌ സെഡ്‌ (ഒ) 1.05 ഡി എന്നിങ്ങനെ എട്ട്‌ വേരിയന്റുകള്‍ വിപണിയിലുണ്ട്‌. കോപ്പര്‍ ഡാസില്‍, എസ്‌പ്രസോ ബ്രൗണ്‍, പിയര്‍ ലേസന്റ്‌വൈറ്റ്‌, പ്ലാറ്റിനം സില്‍വര്‍, സ്‌ട്രൈക്കര്‍ ബ്ലൂ, ബെറിറെഡ്‌ എന്നിങ്ങനെ ആറ്‌ വ്യത്യസ്‌ത നിറങ്ങളില്‍ ടിഗോര്‍ ല�്യമാണ്‌. രണ്ട്‌ വര്‍ഷം വരെ അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ ഏതാണോ ആദ്യം വരുന്നത്‌ അതുവരെയാണ്‌ സ്‌റ്റാന്‍ഡാര്‍ഡ്‌ വാറന്റി. ഇത്‌ പുതുക്കാന്‍ കഴിയും.Image result for tigor

ഇംപാക്ട്‌ ഡിസൈന്‍ ലാംഗ്വേജും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി ടാറ്റാ മോട്ടോഴ്‌സ്‌ ഒട്ടേറെ പുതിയ ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്‌