Breaking News

Trending right now:
Description
 
Apr 06, 2017

പൊലീസ്‌ അതിക്രമം: യുഡിഎഫ്‌, ബിജെപി ഹര്‍ത്താല്‍ തുടങ്ങി

image സംസ്ഥാനത്ത്‌ ജിഷ്‌ണു പ്രണോയിയുടെ അമ്മയ്‌ക്കുനേരെയും ബന്ധുക്കള്‍ക്കുനേരെയും പൊലീസ്‌ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. 12 മണിക്കൂര്‍ ഹര്‍ത്താലിനാണ്‌ ഇവര്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെ നടത്തുന്ന ഹര്‍ത്താലില്‍നിന്ന്‌ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്‌. ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന മലപ്പുറത്തെയും ഒഴിവാക്കി. വിവിധ കേന്ദ്രങ്ങളില്‍ യുഡിഎഫും ബിജെപിയും പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച്‌ പ്രകടനങ്ങള്‍ നടത്തി. ഹര്‍ത്താല്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. പൊലീസ്‌ അതിക്രമം നടന്ന ഇന്നലെ സംസ്ഥാനത്തൊട്ടാകെ വന്‍ പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌.