Breaking News

Trending right now:
Description
 
Apr 06, 2017

മഹിജയുടെ പത്താംക്ലാസുകാരിയായ മകളും നിരാഹാരം ആരംഭിച്ചു

image ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മ മഹിജയും ബന്ധുക്കളും നടത്തുന്ന സമരത്തിനു പിന്തുണയുമായി പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയും. മഹിജയുടെ മകള്‍ അവിഷ്‌ണയാണ്‌ കോഴിക്കോട്ടെ വീട്ടില്‍ നിരാഹാരമിരിക്കുന്നത്‌. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിരാഹാരമിരിക്കുന്ന അമ്മ മടങ്ങിവരുംവരെ സമരം ചെയ്യാനുള്ള ഉറച്ചതീരുമാനത്തിലാണ്‌ അവിഷ്‌ണ. അമ്മയ്‌ക്കും ബന്ധുക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്തുപോയി സമരം ചെയ്യാനായിരുന്നു പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയായ അബിഷ്‌ണയുടെ തീരുമാനം. എന്നാല്‍, വീട്ടിലുള്ള മുത്തശ്ശിയെ ഒറ്റയ്‌ക്ക്‌ ആക്കി പോകേണ്ടെന്ന്‌ അവസാനവട്ടം തീരുമാനിക്കുകയായിരുന്നു. മഹിജയും ബന്ധുക്കളും ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍കോളജിലും ഇവര്‍ നിരാഹാരസമരം തുടരുകയാണ്‌. ആശുപത്രിയില്‍നിന്നു വിട്ടയയ്‌ക്കുമ്പോള്‍ സമരം ഡിജിപി ഓഫിസിനു മുമ്പിലായിരിക്കുമെന്നും മഹിജ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നീതിക്കായി ഡിജിപി ഓഫിസിനു മുമ്പില്‍ ഇന്നലെ എത്തിയ ഇവര്‍ക്കുനേരെ പൊലീസ്‌ അതിക്രമം നടത്തുകയായിരുന്നു.