Apr 06, 2017
മഹിജയ്ക്ക് പിന്തുണയുമായി വിഎസ്, യുഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി സമരം നടത്തുന്ന
അമ്മ മഹിജയ്ക്കും കുടുംബത്തിനും എല്ലാ വിധ പിന്തുണയും നല്‍കുമെന്ന്
ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന് വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്കഴിയുന്ന മഹിജയെ
ഫോണില്‍വിളിച്ചാണ് വിഎസ് പിന്തുണ അറിയിച്ചത്. മഹിജയുടെ
ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. എന്ത്
ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നും മഹിജയെ വിഎസ്
അറിയിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും
നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ ്പ്രതിഷേധിച്ച് യുഡിഎഫ്
സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്
മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ
രൂക്ഷവിമാര്ശനങ്ങളാണ് അദ്ദേഹം നടത്തിയത്. പൊലീസ് ആസ്ഥാനത്ത് നീതി
തേടിഎത്തിയ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്വം
ഏറ്റെടുത്ത് പിണറായി വിജയന് പൊലീസ് വകുപ്പെങ്കിലും രാജിവയ്്ക്കണമെന്നു
ഹസന് ആവശ്യപ്പെട്ടു.