Breaking News

Trending right now:
Description
 
Jan 19, 2013

ആരോഗ്യം സംരക്ഷിക്കാന്‍ ഡോ. ജയ്‌സന്റെ സമഗ്ര ഫിറ്റ്‌നസ്‌ രീതികള്‍

T.V. Balasubramanian
image
പണ്ടെങ്ങുമില്ലാത്തവിധം ആളുകള്‍ ഇപ്പോള്‍ ഫിറ്റ്‌നസിനെക്കുറിച്ച്‌ ബോധ്യമുള്ളവരാണ്‌. ആരോഗ്യപരിപാലനത്തിന്‌ നല്ല ഭക്ഷണംശീലം മാത്രം പോരെന്നും ശാരീരികാദ്ധ്വാനം വേണമെന്നും യുവതലമുറയ്‌ക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. ഇതിനായി ഫിറ്റ്‌നസ്‌ സെന്ററുകള്‍ തേടിപ്പോകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. പ്രത്യേകിച്ച്‌ കൊച്ചി പോലെയുള്ള മെട്രോ നഗരങ്ങളില്‍. എന്നാല്‍, ശാസ്‌ത്രീയമായ രീതിയിലുള്ള എക്‌സര്‍സൈസുകളാണോ ഇവിടെയൊക്കെ നല്‌കുന്നതെന്ന കാര്യം പലരും അന്വേഷിക്കാറില്ലെന്ന്‌ ഈ രംഗത്തെ വിദഗ്‌ധനായ ഡോ. ജയ്‌സണ്‍ പോള്‍സണ്‍ പറയുന്നു. പലരും ഡിസ്‌ക്കൗണ്ട്‌ ഓഫറുകളും ഫീസ്‌ കുറവും മറ്റും നോക്കിയാണ്‌ പലരും ഫിറ്റ്‌നസ്‌ സെന്ററുകള്‍ തെരഞ്ഞെടുക്കുന്നതെന്ന്‌ ജയ്‌സണ്‍സ്‌ ഫിറ്റ്‌നസ്‌ ഫസ്റ്റിന്റെ ഉടമയായ ഡോ. ജയ്‌സണ്‍ ചൂണ്ടിക്കാട്ടി. ഇതുവഴി വെറുതെ പണവും ഊര്‍ജ്ജവും പാഴാക്കമെന്നേയുള്ളൂ.

ശരിയായ രീതിയിലുള്ള ഉപകരണങ്ങളില്ലാതെ കാടന്‍ പ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക്‌ ശരീരം നശിക്കുകയായിരിക്കും ഫലം. ശരിയായ രീതിയിലുള്ള കായികമുറകളും ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക്‌ അനുയോജ്യമായ ഭക്ഷണവും പ്രയോഗിച്ചാല്‍ മാത്രമേ ശരിയായ സ്വാസ്ഥ്യം ലഭിക്കൂ. ഇതിനായി ശരീരത്തിന്റെ ഘടന, അനാട്ടമി, ഫിസിയോളജി തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചുവേണം ആരോഗ്യം സംരക്ഷിക്കാന്‍ 

ഹോളിസ്‌റ്റിക്‌ ലൈഫ്‌സ്റ്റൈല്‍ മാനേജ്‌മെന്റ്‌ എന്ന രീതിയാണ്‌ ഡോ. ജയ്‌സണ്‍ ഇതിനായി നിര്‍ദ്ദേശിക്കുന്ന രീതി. ഓരോരുത്തരുടെയും ശരീരം, ആരോഗ്യസ്ഥിതി, രക്തഗ്രൂപ്പ്‌, മാനസികാരോഗ്യം, പ്രായം, ചിന്താഗതി എന്നിവയൊക്കെ പരിഗണിച്ചാണ്‌ ഹോളിസ്‌റ്റിക്‌ രീതി നിര്‍ദ്ദേര്‍ശിക്കുന്നത്‌. ഈ രംഗത്ത്‌ ഇരുപത്‌ വര്‍ഷത്തിലധികം പരിചയമുണ്ട്‌ ഡോ. ജയ്‌സണ്‌. 

രക്തഗ്രൂപ്പിന്‌ അനുസരിച്ച്‌ ആഹാരരീതികള്‍ ക്രമീകരിക്കാന്‍ എന്നാണ്‌ ഡോ. ജയ്‌സന്റെ നിര്‍ദ്ദേശം. ശരീരത്തിന്‌ ആവശ്യമില്ലാത്ത ആഹാരം തുടര്‍ച്ചയായി കഴിച്ചാല്‍ ആരോഗ്യം ക്ഷയിക്കാന്‍ ഇടയാക്കുമെന്നും ജയ്‌സണ്‍ പറയുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രക്തചംക്രമണം കൂട്ടുന്നതിനും മാനസികസമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും ശരീരത്തിലെ ദോഷകാരികളായ വസ്‌തുക്കള്‍ പുറത്തുകളയുന്നതിനും ശ്രമിച്ചാല്‍ രോഗങ്ങളെ അകറ്റാം.
ഇടപ്പള്ളി, പാലാരിവട്ടം, മറൈന്‍ ഡ്രൈവ്‌, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ്‌ ജയ്‌സണ്‍സ്‌ ഫിറ്റ്‌നസ്‌ ഫസ്റ്റ്‌ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്‌. ആധുനിക കാര്‍ഡിയോ, വെയ്‌റ്റ്‌ ഉപകരണങ്ങളും, സ്വിമ്മിംഗ്‌ പൂള്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്‌. പരിശീലനം നേടിയ ഡോക്ടര്‍മാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും നുട്രീഷ്യനിസ്‌ററുകളുടെയും പരിശീലകരുടെയും നേതൃത്വത്തിലാണ്‌ എല്ലാ കേന്ദ്രങ്ങളിലും ഫിറ്റ്‌നെസ്‌ പരിശീലനം നല്‌കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9388334344,

Phone no: 0484 - 2805345, 

www.jaisonsfitnessfirst.com,  info@jaisonsfitnessfirst.com