Breaking News

Trending right now:
Description
 
Apr 04, 2017

കൊച്ചിയില്‍ നാലാംക്ലാസുകാരിയെ പലപ്രാവശ്യം പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

image നാലാംക്ലാസ്‌ വിദ്യാര്‍ഥിനിയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ച കാക്കനാട്‌ സുരഭിനഗറില്‍ പൂമാലിയില്‍ കബീര്‍ലാലിനെ (54) പൊലീസ്‌ അറസ്റ്റു ചെയ്‌തു. കബീര്‍ലാലിന്റെ വീട്ടില്‍ വാടകയ്‌ക്കു താമസിക്കുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. കഴിഞ്ഞ ജൂണ്‍മുതല്‍ ഒമ്പതുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന്‌ ചൈല്‍ഡ്‌ ലൈന്‌ രഹസ്യവിവരം ലഭിച്ചിരുന്നു. ഇവര്‍ നല്‍കിയ പരാതിയിലാണ്‌ അറസ്റ്റ്‌. പെണ്‍കുട്ടി പലതവണ പീഡനത്തിന്‌ ഇരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നത്‌. ബലമായി മദ്യം നല്‍കിയും കരഞ്ഞുബഹളംവയ്‌ക്കുമ്പോള്‍ വായില്‍ തുണിതിരുകിയുമാണ്‌ പീഡിപ്പിച്ചിരുന്നതെന്ന്‌ അന്വേഷണസംഘം കണ്ടെത്തി. ക്ലാസില്‍ പഠനത്തില്‍ മികവ്‌ പുലര്‍ത്തിയിരുന്ന പെണ്‍കുട്ടി പഠനത്തില്‍ ശ്രദ്ധിക്കാതായതോടെ അധ്യാപകര്‍ വിവരം ചോദിച്ചിരുന്നു. വിദ്യാര്‍ഥി തനിക്കുണ്ടായ അനുഭവം അധ്യാപികയെ അറിയിക്കുകയും ചെയ്‌തു. എന്നാല്‍ അധ്യാപിക ഇക്കാര്യങ്ങള്‍ പൊലീസിലോ ചൈല്‍ഡ്‌ ലൈനിലോ അറിയിച്ചിരുന്നില്ല. വിവരം മറച്ചുവച്ചതിന്‌ അധ്യാപികയ്‌ക്കെതിരെയും കേസ്‌ എടുത്തിട്ടുണ്ട്‌.