Breaking News

Trending right now:
Description
 
Apr 04, 2017

സൈന്യമെത്തി; ഏനാത്ത്‌ ബെയ്‌ലിപാലം നിര്‍മാണം ആരംഭിച്ചു

image അടൂര്‍ കല്ലടയാറിനു കുറുകെ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഏനാത്ത്‌ ബെയ്‌ലിപാലം നിര്‍മാണം ആരംഭിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചയോടെ ആരംഭിച്ച പാലത്തിന്റെ നിര്‍മാണ ജോലികള്‍ ഇന്നു പൂര്‍ത്തിയാക്കാനാവുമെന്നാണ്‌ സൈന്യം പ്രതീക്ഷിക്കുന്നത്‌. ചെറിയവാഹനങ്ങള്‍ക്കു കടന്നുപോകാവുന്ന തരത്തിലുള്ള ക്ലാസ്‌ 18 വിഭാഗത്തിലുളഅള പാലമാണ്‌ നിര്‍മിക്കുന്നതെന്നു സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 50 സൈനികരാണ്‌ പാലനിര്‍മാണത്തില്‍ പങ്കാളികളാകുന്നത്‌. കല്ലടയാറിനു കുറുകെയുള്ള എംസി റോഡിലെ ഏനാത്ത്‌ പാലം തകര്‍ന്നതിനെ തുടര്‍ന്നു യാത്രാക്ലേശം രൂക്ഷമായിരുന്നു. ഇതിനു പരിഹാരമെന്നനിലയിലാണ്‌ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം. കഴിഞ്ഞ 22ന്‌ പാലം നിര്‍മിക്കുന്നതിനുള്ള സാമഗ്രികള്‍ സൈന്യം എത്തിച്ചിരുന്നു. മുന്‍കൂട്ടി നിര്‍മിച്ച ലോഹഭാഗങ്ങള്‍ കൂട്ടിയേജിപ്പിച്ചാണ്‌ പാലത്തിന്റെ നിര്‍മാണം.