Breaking News

Trending right now:
Description
 
Apr 03, 2017

യാത്രാതടസമുണ്ടാക്കി നടപ്പാതയില്‍ അനധികൃത ബോര്‍ഡുകള്‍

image അനധികൃതമായി റോഡും നടപ്പാതയും കൈയ്യേറുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്ന്‌ ആലപ്പുഴ തത്തംപള്ളി റെസിഡന്റ്‌സ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പട്ടണത്തിലാകെ റോഡുകയ്യേറ്റം വ്യാപിക്കുകയാണ്‌. കച്ചവടങ്ങള്‍ക്കും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമാണ്‌ റോഡു കയ്യേറുന്നത്‌. കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും അപകടത്തിലാക്കുന്നതാണ്‌ ഇത്തരത്തിലുള്ള കൈയ്യേറ്റം. കയ്യേറ്റക്കാര്‍ ഒഴിയണമെന്നു കാണിച്ച്‌ നോട്ടീസ്‌ നല്‍കലും പത്രക്കുറിപ്പുമല്ലാതെ മറ്റു നടപടികള്‍ ഒന്നും ജില്ലാ ഭരണകൂടവും ദേശീയപാതയധികാരികളും ചെയ്യുന്നില്ല. പരാതികള്‍ വര്‍ധക്കുന്നതിനാല്‍ പട്ടണത്തിലെ അപകടകരമായ റോഡ്‌ കൈയ്യേറ്റങ്ങള്‍ ഒഴിയണമെന്നും റോഡുകളിലെയും പാലങ്ങളിലെയും ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള പരസ്യ, ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍, കൊടികള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്നു ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ 15വരെയാണ്‌ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്‌. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ നിയമനപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും കലക്ടര്‍ നല്‍കിയിട്ടുണ്ട്‌. ആവര്‍ത്തിക്കുന്നതും നടപ്പാക്കാത്ത ഇത്തരം നിര്‍ദേശങ്ങളുടെ ആവശ്യമില്ലെന്നും അനധികൃത തട്ടുകളും കയ്യേറ്റങ്ങളും വഴിവാണിഭ തട്ടുകളും ഉടന്‍പൊളിച്ചുനീക്കി ലേലംചെയ്‌തു ഖജനാവിനു മുതല്‍കൂട്ടുകയാണ്‌ വേണ്ടതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.