Breaking News

Trending right now:
Description
 
Apr 03, 2017

ഫേസ്‌ബുക്ക്‌ പരിചയം: 17കാരനെ തേടിയെത്തിയ യുവതി പൊലീസ്‌ പിടിയില്‍

image ഫേസ്‌ബുക്കുവഴി നാളുകളായുള്ള പരിചയം പ്രണയത്തിലേക്കു വഴിമാറിയതോടെ പതിനേഴുകാരനെ അന്വേഷിച്ച്‌ വീട്ടിലെത്തിയ യുവതിയെ പൊലീസിന്‌ അറസ്റ്റു ചെയ്യേണ്ടിവന്നു. എറണാകുളം കണ്ണേങ്കാട്ട്‌ സ്വദേശിനിയായ 21കാരിയാണ്‌ അറസ്റ്റിലായത്‌. 17കാരനെ തേടി ശനിയാഴ്‌ച 21കാരി പാലായിലെ വീട്ടില്‍ എത്തുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ്‌ മറികടന്ന്‌ യുവതി 17കാരന്റെ മുറിയില്‍ കയറി ഇരിക്കുകയും ചെയ്‌തു. പതിനേഴുകാരന്റെ അമ്മ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും യുവതി മുറിയില്‍നിന്നു പുറത്തിറങ്ങിയില്ല. പരിചയക്കാര്‍ സംസാരിക്കുന്നതിനിടെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. പൊലീസ്‌ ആവശ്യപ്പെട്ടിട്ടും മുറി തുറക്കാന്‍ യുവതി തയാറായില്ല. അവസാനം ബലപ്രയോഗിച്ചാണ്‌ പൊലീസ്‌ മുറിതുറന്ന്‌ യുവതിയെ പുറത്ത്‌ എത്തിച്ചത്‌. തങ്ങള്‍തമ്മില്‍ ഫേസ്‌ബുക്ക്‌ പരിചയമാണെന്നും പിരിയാന്‍ ബുദ്ധിമുട്ടാണെന്നുമാണ്‌ യുവതി അറിയിച്ചത്‌. പതിനേഴുകാരന്റെ അമ്മയുടെ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ യുവതിക്കെതിരെ ബാലപീഡനത്തിന്‌ കേസെടുത്തു. ആണ്‍കുട്ടിക്ക്‌ പ്രായപൂര്‍ത്തിയാകാത്തതിനാലാണ്‌ ബാലസംരക്ഷണ നിയമപ്രാകരമുള്ള കേസ്‌ എടുത്തതെന്ന്‌ പൊലീസ്‌ പിന്നീട്‌ വ്യക്തമാക്കി. യുവതിയെ മെഡിക്കല്‍ പരിശോധനയ്‌ക്കു വിധേയമാക്കി.