Breaking News

Trending right now:
Description
 
Apr 03, 2017

മദ്യവില്‍പ്പനശാല മാറ്റുന്നതിനെചൊല്ലി സംഘര്‍ഷം; ചങ്ങനാശേരില്‍ ഹര്‍ത്താല്‍

image ചങ്ങനാശേരി സെന്‍ട്രല്‍ ജംക്ഷനിലെ ബിവറേജസ്‌ മദ്യവില്‍പ്പനശാല മാര്‍ക്കറ്റിലെ വട്ടപ്പള്ളി വെയര്‍ഹൗസ്‌ കോര്‍പറേഷന്‍ കെട്ടിടത്തിലേക്കു മാറ്റാനുള്ള ശ്രമം സി.എഫ്‌.തോമസ്‌ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി രാത്രി തടഞ്ഞത്‌ സംഘര്‍ഷത്തിലവസാനിച്ചു. പ്രതിഷേധിച്ചവരെ ഗുണ്ടകളെ ഉപയോഗിച്ചു ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ഇന്നു ചങ്ങനാശേരിയില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. രാവിലെ ആറുമുതല്‍ വൈകിട്ടു ആറുവരെയാണ്‌ ഹര്‍ത്താല്‍. ഇന്നലെ വൈകിട്ട്‌ ആറരയോടെ നിര്‍ദ്ദിഷ്ട വില്‍പനശാലയില്‍ മദ്യം ഇറക്കാന്‍ വന്ന വാഹനം സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ്‌ പ്രശ്‌നം വഷളാക്കിയത്‌. സ്‌ത്രീകളും കുട്ടികളും തടയാന്‍ എത്തിയിരുന്നു. ചിലര്‍ ബലം പ്രയോഗിച്ച്‌ ലോഡ്‌ ഇറക്കാന്‍ ശ്രമിച്ചുവെന്നു ഗുണ്ടകളെ ഉപയോഗിച്ചു ആക്രമിച്ചുവെന്നും സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗാന്ധിയന്‍ സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ സി.എഫ്‌.തോമസ്‌ എംഎല്‍എയുടെ നേതൃത്വത്തില്‍ രാത്രി സിഐ ഓഫീസും ഉപരോധിച്ചു. സമീപത്തെ ദേവാലയങ്ങളിലെ വൈദികരും സമരത്തിന്‌ പിന്തുണയുമായി എത്തിയിരുന്നു.