Breaking News

Trending right now:
Description
 
Apr 03, 2017

മന്ത്രി തോമസ്‌ ചാണ്ടിക്ക്‌ ഫൊക്കാനയുടെ അഭിനന്ദനം

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ന്യൂയോര്‍ക്ക്‌: കുട്ടനാട്‌ എംഎല്‍എയും ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ രക്ഷാധികാരിയുമായ തോമസ്‌ ചാണ്ടി മന്ത്രിയായതില്‍ ഫൊക്കാന അഭിനന്ദനം അറിയിച്ചു. ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ സത്യപ്രതിജ്ഞയ്‌ക്കു മുമ്പുതന്നെ അദ്ദേഹത്തെ ഫോണില്‍വിളിച്ച്‌ വിദേശമലയാളികളുടെ അഭിനന്ദനം അറിയിക്കുകയായിരുന്നു. പ്രവാസികളുമായി ഏറ്റവും അടുത്തു ബന്ധംപുലര്‍ത്തുന്ന ഒരു പ്രവാസികൂടിയാണ്‌ മന്ത്രി തോമസ്‌ ചാണ്ടി. വിദേശത്തുള്ള എല്ലാ പ്രവാസികള്‍ക്കും ഇത്‌ അഭിമാനമാണ്‌. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. എന്‍സിപിയില്‍ ചേക്കേറി മൂന്നുതവണ കുട്ടനാടിനെ പ്രതിനിധീകരിച്ചു നിയമസഭയില്‍ എത്തി. കുട്ടനാടിനു മാത്രമല്ല പ്രവാസികളുടെ മുഴുവന്‍ പ്രിയങ്കരനാകുവാന്‍ തോമസ്‌ ചാണ്ടിക്കു കഴിഞ്ഞുവെന്നു തമ്പി ചാക്കോ വ്യക്തമാക്കി. കുട്ടനാട്‌ നിയോജകമണ്ഡലത്തില്‍നിന്നുള്ള ആദ്യമന്ത്രിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്‌. കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കുക ഭാരിച്ച ഉത്തരവാദിത്വമാണെന്നും താന്‍ അത്‌ നിറവേറ്റുമെന്നും തോമസ്‌ ചാണ്ടി ഫൊക്കാനയോടു പറഞ്ഞു. പോള്‍ കറുകപള്ളില്‍, ജോര്‍ജി വര്‍ഗീസ്‌, ഫിലിപ്പോസ്‌ ഫിലിപ്പ്‌, ഡോ.മാമന്‍ സി.ജേക്കബ്‌ തുടങ്ങി നിരവധി ഫൊക്കാന നേതാക്കള്‍ തോമസ്‌ ചാണ്ടിയെ അഭിനന്ദനം അറിയിച്ചു. ഫൊക്കാനയുടെ സന്തതസഹചാരിയായ തോമസ്‌ ചാണ്ടി എംഎല്‍എ മന്ത്രിയായതില്‍ ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്‌ എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കുമെന്നു ഫൊക്കാനയ്‌ക്കുവേണ്ടി പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ഷാജി വര്‍ഗീസ്‌, എക്‌സി.വൈസ്‌ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ കാനാട്ട്‌, അസോ. സെക്രട്ടറി ഡോ.മാത്യുവര്‍ഗീസ്‌, അഡീഷനല്‍ അസോ.സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്‌, അസോ. ട്രഷറര്‍ എബ്രഹാം കളത്തില്‍, അഡീ.അസോ.ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്‌, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപള്ളില്‍, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ടറന്‍സന്‍ തോമസ്‌, ട്രസ്‌റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ലീലാ മാരേട്ട്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, നാഷനല്‍ കോ ഓര്‍ഡിനേറ്റര്‍ സുധാ കര്‍ത്താ എന്നിവര്‍ അറിയിച്ചു.