Breaking News

Trending right now:
Description
 
Apr 02, 2017

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ്‌ കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

image തൊടുപുഴ-കട്ടപ്പന റൂട്ടില്‍ കുരുതിക്കളം ആറാംവളവില്‍ ഓട്ടത്തിലായിരുന്ന കെഎസ്‌ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ്‌ കത്തിനശിച്ചു. ശനിയാഴ്‌ച രാവിലെ ഒമ്പതോടെയാണ്‌ സംഭവം. തീ പടരുംമുമ്പ്‌ യാത്രക്കാര്‍ എല്ലാവരുംതന്നെ പുറത്തിറങ്ങിയിരുന്നു. 35 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. എന്‍ജിന്‍ ഭാഗത്തുനിന്നു പുക ഉയരുന്നതുകണ്ട്‌ ഡ്രൈവര്‍ ബസ്‌ നിര്‍ത്തി. ഡ്രൈവറുടെ നിര്‍ദേശപ്രകാരം യാത്രക്കാര്‍ എല്ലാവരും പ്രധാനവാതിലിലൂടെയും എമര്‍ജന്‍സി വാതിലിലൂടെയും പുറത്തിറങ്ങി. ഇതിനിടെ എന്‍ജിന്റെ പുറകില്‍നിന്ന്‌ തീ ഉയരാന്‍ തുടങ്ങി. ഡ്രൈവര്‍ എന്‍ജിന്‍ ഓഫിക്കിയശേഷം കണ്ടക്ടറെയും കൂട്ടി പുറത്തിറങ്ങി ബാറ്ററിയുടെ ബന്ധം വേര്‍പെടത്തി. ഈസമയം ബസിനുള്ളിലാകെ പുകനിറഞ്ഞു. ഡീസല്‍ടാങ്കിനു സമീപത്തേക്കു തീ പടരുന്നതിനു മുമ്പ്‌ അണയ്‌ക്കാനായത്‌ വന്‍ ദുരന്തം ഒഴിവാക്കി. ബസ്‌ പൂര്‍ണമായും കത്തിനശിച്ചു. തൊടുപുഴയില്‍നിന്നും മൂലമറ്റത്തുനിന്നും എത്തിയ അഗ്നിശമന സേനയാണ്‌ തീ കെടുത്തിയത്‌. മൂലമറ്റം ഡിപ്പോയുടേതാണ്‌ ബസ്‌.