Breaking News

Trending right now:
Description
 
Apr 02, 2017

ഒരുദിവസംകൊണ്ട്‌ 1956 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പൂട്ടി

image സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നിന്‌ സംസ്ഥാനത്ത്‌ അടച്ചുപൂട്ടിയത്‌ 1956 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍. ദേശീയ/സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന വില്‍പ്പനകേന്ദ്രങ്ങളാണ്‌ അടച്ചുപൂട്ടിയത്‌. മദ്യശാലകള്‍ അടച്ചതിനെ തുടര്‍ന്ന്‌ വ്യാജമദ്യത്തിന്റെ വില്‍പ്പന തടയാന്‍ മുന്‍കരുതലെന്ന നിലയില്‍ ഇരുപതുദിവസം സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡ്രൈവ്‌ കാലയളവായി എക്‌സൈസ്‌ പ്രഖ്യാപിച്ചു. എറണാകുളത്താണ്‌ കൂടുതല്‍ മദ്യശാലകള്‍ പൂട്ടിയത്‌- 295. തൃശൂരില്‍-251ഉം കോട്ടയത്ത്‌ 236 എണ്ണവും പൂട്ടി. പാലക്കാട്‌-204, ഈടൂകാകീ-195, ആലപ്പുഴ-168, കണ്ണൂര്‍-15, കൊല്ലം-103, കോഴിക്കോട്‌-95, തിരുവനന്തപുരം-84, മലപ്പുറം-77, കാസര്‍കോട്‌-64, പത്തനംതിട്ട-54, വയനാട്‌-25 എന്നിങ്ങനെയാണ്‌ മറ്റുജില്ലകളിലെ കണക്ക്‌. കള്ളുഷാപ്പുകള്‍ 1132 എണ്ണം പൂട്ടി. 207 ബിവറേജസ്‌-കണ്‍സ്യൂമര്‍ഫെഡ്‌ മദ്യവില്‍പ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടി. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍-11, ബിയര്‍-വൈന്‍ പാര്‍ലറുകള്‍-586, ക്ലബുകള്‍-18, ബിയര്‍ വില്‍പ്പനകേന്ദ്രങ്ങള്‍-രണ്ട്‌ എന്നിങ്ങനെയാണ്‌ പൂട്ടിയ മറ്റുള്ളവയുടെ എണ്ണം.