Breaking News

Trending right now:
Description
 
Apr 01, 2017

ജിയോ പ്രൈം മെംബര്‍ഷിപ്പ്‌ കാലാവധി 15വരെ നീട്ടി

image റിലയന്‍സ്‌ ജിയോ പ്രൈം മെംബര്‍ഷിപ്പും കുറഞ്ഞ നിരക്കുകളും നേടാനുള്ള സമയപരിധി ഈ മാസം 15വരെ നീട്ടിയതായി ചെയര്‍മാന്‍ മുകേഷ്‌ അംബാനി വ്യക്തമാക്കി. ഏപ്രില്‍ 15നകം ജിയോ പ്രൈം മെംബര്‍ഷിപ്പും ഒപ്പം 303 രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ്‌ പ്ലാനും എടുക്കുന്നവര്‍ക്ക്‌ മൂന്നുമാസത്തേക്കുകൂടി സൗജന്യ സര്‍വീസ്‌ നീട്ടി നല്‍കുന്ന ജിയോ സമ്മര്‍ സര്‍പ്രൈസും കമ്പനി പ്രഖ്യാപിച്ചു. ഈ പദ്ധതിയില്‍പെടുന്നവര്‍ക്ക്‌ ജൂലൈ ഒന്നുമുതല്‍ മാത്രമേ വാടകയടച്ച തുകയ്‌ക്കുള്ള ഉപയോഗം കണക്കാക്കിത്തുടങ്ങുകയുള്ളൂ. നിലവില്‍ 7.2 കോടി പ്രൈം അംഗങ്ങളുണ്ടെന്നാണ്‌ കമ്പനിയുടെ അവകാശവാദം. ഭൂരിഭാഗം ഉപയോക്താക്കളും പുതിയ പ്ലാനില്‍ അംഗമാകാത്തതോടെയാണ്‌ കാലാവധി നീട്ടാന്‍ ജിയോ തീരുമാനമെടുത്തത്‌.