Breaking News

Trending right now:
Description
 
Apr 01, 2017

സംസ്ഥാനത്ത്‌ ഇന്നലെ രാത്രി അടച്ചുപൂട്ടിയത്‌ 11 പഞ്ചനക്ഷത്ര ബാറുകള്‍

image ദേശീയ, സംസ്ഥാന പാതരയോരങ്ങളിലെ ബാര്‍ഹോട്ടലുകളും അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി ഇന്നലെ നടത്തിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇന്നലെരാത്രിതന്നെ 11 പഞ്ചനക്ഷത്ര ബാറുകള്‍ അടച്ചുപൂട്ടി. സംസ്ഥാനത്ത്‌ 31 പഞ്ചനക്ഷത്ര ഹോട്ടലുകളാണ്‌ ഉള്ളത്‌. പാതയോരങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടുകയായിരുന്നു. 815 ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ 619 എണ്ണവും പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബിവറേജസ്‌ കോര്‍പറേഷന്റെ 134 മദ്യവില്‍പന കേന്ദ്രങ്ങളും വിധിയനുസരിച്ച്‌ അടച്ചിടേണ്ടിവരും. മൂന്നു ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെ കണ്‍സ്യൂമര്‍ഫെഡിന്റെ 36 ചില്ലറവില്‍പ്പനശാലകളില്‍ 30 എണ്ണം മാറ്റിസ്ഥാപിക്കണം.