Breaking News

Trending right now:
Description
 
Apr 01, 2017

മുഖ്യമന്ത്രി കൈവിട്ടു; വിജിലന്‍സ്‌ ഡയറക്ടര്‍ പുറത്ത്‌

image സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസ്‌ അവധിയില്‍ പ്രവേശിച്ചു. വിജിലന്‍സ്‌ ഡയറക്ടര്‍ സ്ഥാനത്തുനിന്നു അദ്ദേഹത്തെ നീക്കിയതിനു പിന്നാലെയാണ്‌ അവധിയില്‍ പ്രവേശിക്കാനുള്ള നിര്‍ദേശം. ഒരുമാസത്തേക്കാണ്‌ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്‌. സംസ്ഥാന പൊലീസ്‌ മേധാവി ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയക്കു വിജിലന്‍സ്‌ ഡയറക്ടറുടെ അധിക ചുമതല നല്‍കുകയും ചെയ്‌തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ്‌ ജേക്കബ്‌ തോമസിനോട്‌ അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌. ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ അമര്‍ഷവും ഇതിനുകാരണമായി. ജേക്കബ്‌ തോമസിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍-ആ കട്ടില്‍കണ്ട്‌ ആരും പനിക്കേണ്ട എന്നുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്‌ച തികയും മുമ്പേ അദ്ദേഹത്തെ കൈവിടുകയും ചെയ്‌തു. ജസ്റ്റീസ്‌ ഉബൈദിന്റെ ബെഞ്ചാണ്‌ ജേക്കബ്‌ തോമസിനെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടത്‌. ജേക്കബ്‌തോമസിനെ എന്തുകൊണ്ടാണ്‌ സ്ഥാനത്തുനിന്നു നീക്കാത്തതെന്നും കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ഇ.പി.ജയരാജിന്റെ ബന്ധുനിയമനകേസ്‌, ടി.പി.ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ്‌ ലോട്ടറി കേസ്‌, കെ.എം.മാണിക്കെതിരായ ബാര്‍ കേസ്‌ എന്നിവസംബന്ധിച്ച്‌ ആഭ്യന്തര വകുപ്പിന്റെ ചില നിര്‍ദേശങ്ങളോട്‌ ജേക്കബ്‌ തോമസ്‌ യോജിച്ചിരുന്നില്ല. എം.പി.ജയരാജനെതിരെ അഴിമതി നടത്തി എ്‌ന്ന വകുപ്പുപ്രകാരമാണ്‌ കേസെടുത്തത്‌. ബന്ധുനിയമനം, ബാര്‍കോഴ, ലാവലിന്‍ തുടങ്ങിയ കേസുകള്‍ പരിഗണിക്കുന്നത്‌ ജസ്റ്റീസ്‌ ഉബൈദിന്റെ ബെഞ്ചാണ്‌.