Breaking News

Trending right now:
Description
 
Apr 01, 2017

ശശീന്ദ്രന്റെ രാജി: മംഗളം ചാനല്‍ സിഇഒ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ കേസ്‌

image മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച വിവാദ ഫോണ്‍സംഭാഷണം സംപ്രേക്ഷണം ചെയ്‌തതിന്റെ പേരില്‍ മംഗളം ചാനല്‍ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫിസര്‍ ആര്‍.അജിത്‌ കുമാര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ പ്രത്യേക അന്വേഷണസംഘം കേസെടുത്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്‌. സ്‌ത്രീയെ ഉപയോഗിച്ചു ഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ നേരത്തെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണം വൈകുമെന്നു മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ കേസ്‌ എടുത്തത്‌. പരാതിയുമായിഎത്തിയ വീട്ടമ്മയെ ശശീന്ദ്രന്‍ പിന്നീട്‌ ഫോണില്‍വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയെന്നാണ്‌ മാര്‍ച്ച്‌ 26ന്‌ ഈ ശബ്ദരേഖ പുറത്തുവിട്ട ചാനല്‍ അവകാശപ്പെട്ടത്‌. തുടര്‍ന്നു അന്നു വൈകിട്ട്‌ ശശീന്ദ്രന്‍ രാജിവയ്‌ക്കുകയായിരുന്നു. സംഭവത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം ചാനല്‍ സിഇഒ അര്‍.അജിത്‌കുമാര്‍ ചാനലിലൂടെ ഖേദപ്രകടനവും നടത്തിയിരുന്നു. കെണി ഒരുക്കിയത്‌ ചാനലിന്റെ അറിവോടെയായിരുന്നുവെന്നും ഇനി ഇത്തരത്തിലുള്ള തെറ്റ്‌ ആവര്‍ത്തിക്കില്ലെന്നും അജിത്‌ വ്യക്തമാക്കിയിരുന്നു.