Breaking News

Trending right now:
Description
 
Mar 31, 2017

നീതികിട്ടാത്തതില്‍ മനംനൊന്ത്‌ വയോധികന്‍ ഹൈക്കോടതി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു

image നീതി കിട്ടാത്തതില്‍ മനംനൊന്ത്‌ കേരള ഹൈക്കോടതി കെട്ടിടത്തിന്റെ എട്ടാംനിലയില്‍നിന്നു ചാടി വയോധികന്‍ ആത്മഹത്യചെയ്‌തു. കൊല്ലം പടപ്പാക്കര കരിക്കുഴി നിര്‍മലസദനത്തില്‍ കെ.എല്‍.ജോണ്‍സാണ്‌ (77) മരിച്ചത്‌. അവിവാഹിതനാണ്‌. നിരവധിപേര്‍ നോക്കിനില്‍ക്കെ വ്യാഴാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കേസിന്റെ ആവശ്യങ്ങള്‍ക്കെന്നുപറഞ്ഞ്‌ കൊല്ലത്തെ വീട്ടില്‍നിന്നു വ്യാഴാഴ്‌ച പുലര്‍ച്ചെ കൊച്ചിയിലെത്തിയ ജോണ്‍സണ്‍ ഉച്ചയോടെ കോടതിയില്‍ എത്തുകയായിരുന്നു. അഭിഭാഷകനെ കാണാനെന്നാണ്‌ സെക്യൂരിറ്റി ജീവനക്കാരനെ ധരിപ്പിച്ചത്‌. രജിസ്‌റ്ററില്‍ പേരെഴുതിയശേഷം കോടതി കെട്ടിടത്തിന്റെ മുകളിലേക്കു കയറിപ്പോയശേഷം എട്ടാംനിലയിലെത്തി ഫയര്‍ എക്‌സിറ്റിന്റെ വാതിലിലൂടെ പാരപ്പറ്റില്‍ കയറിനിന്നശേഷം താഴേക്കു ചാടുകയായിരുന്നു. വീഴ്‌ചയില്‍ ഇടതുകൈയും വലതുകാലും അറ്റുപോയി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജോണ്‍സണിന്റെ വീടിനോട്‌ ചേര്‍ന്നുള്ള ഭാഗത്ത്‌ മണ്ണെടുത്തതുമായി ബന്ധപ്പെട്ട്‌ ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസുമായി കേസ്‌ നടന്നുവരുകയായിരുന്നു. കൊല്ലം മുന്‍സിഫ്‌ കോടതി ജോണ്‍സണിനു അനുകൂലമായി വിധിച്ചെങ്കിലും നടപ്പാക്കാന്‍ അധികൃതര്‍ തയാറാകാതിരുന്നതിനാല്‍ അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ, മരിച്ച ജോണിന്റേതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പും കേസുകളടങ്ങിയ രേഖകളും മാധ്യമങ്ങള്‍ക്കു ലഭിച്ചു. എറണാകുളം പ്രസ്‌ക്ലബിലെ വാര്‍ത്താ ബോക്‌സില്‍നിന്നാണ്‌ ഇവ ലഭിച്ചത്‌. 22ന്‌ എഴുതിയ കുറിപ്പില്‍ തനിക്ക്‌ നീതികിട്ടും എന്ന പ്രതീകിഷയില്ലെന്നും താന്‍ ജീവിച്ചിരിക്കുമ്പോള്‍ വീട്‌ ഇടിഞ്ഞുവീഴുന്നത്‌ കാണാന്‍ കഴിയുകയില്ല. ഇവിടെ വ്യക്തിക്കു വിലയില്ല. ഞാന്‍ പോകുകയാണ്‌. ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം... തുടങ്ങിയ വിവരങ്ങളാണ്‌ കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്‌.