Breaking News

Trending right now:
Description
 
Mar 31, 2017

സംസ്ഥാനത്ത്‌ വാഹന പണിമുടക്ക്‌ ആരംഭിച്ചു

image സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ വാഹന പണിമുടക്ക്‌ ആരംഭിച്ചു. ഇന്ന്‌ അര്‍ധരാത്രിവരെയാണ്‌ പണിമുടക്ക്‌. വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധനയും നികുതി വര്‍ധനയും പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടാണ്‌ സമരം. സ്വകാര്യബസുകള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ്‌ നടത്തും. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നു സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്‌. കണ്ണൂര്‍, എംജി, ആരോഗ്യസര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്‌എംഎസ്‌, കെടിയുസി എന്നീ യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. തിരഞ്ഞെടുപ്പ്‌ കണക്കിലെടുത്ത്‌ മലപ്പുറം പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ പണിമുടക്കില്ല. പണിമുടക്കില്‍നിന്നു ബിഎംഎസ്‌ മോട്ടോര്‍ ഫെഡറേഷനുകള്‍ വിട്ടുനില്‍ക്കുമെന്നു സംഘടനയുടെ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.