Breaking News

Trending right now:
Description
 
Mar 31, 2017

എസ്‌ബിടി ഇന്നുകൂടി; നാളെമുതല്‍ എസ്‌ബിഐയുടെ ഭാഗമാകും

image കേരളത്തിലെ സ്വന്തം ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ (എസ്‌ബിടി) ഇന്നുകൂടിമാത്രം. നാളെ പുതിയ സാമ്പത്തികവര്‍ഷം പിറക്കുമ്പോള്‍ എസ്‌ബിടി ചരിത്രത്തിന്റെ ഭാഗമാകും. ഏഴുപതിറ്റാണ്ടിലേറെ കേരളത്തിന്റെ ബാങ്കിങ്‌ രംഗത്ത്‌ നിറഞ്ഞുനിന്ന എസ്‌ബിടി നാളെ മുതല്‍ എസ്‌ബിഐയുടെ ഭാഗമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. എസ്‌ബിടി ഉള്‍പ്പെടെയുള്ള അഞ്ച്‌ അസോഷ്യേറ്റ്‌ ബാങ്കുകളെ എസ്‌ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളത്തില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എസ്‌ബിടിയുടെ നിലനില്‍പ്പിനായി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭവും സംഘടിപ്പിച്ചു. കേന്ദ്രതീരുമാനത്തിനെതിരെ കേരള നിയമസഭ ഏകകണ്‌ഠമായി പ്രമേയവും പാസാക്കി. പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ലയനതീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. 1945 സെപ്‌റ്റംബര്‍ 12ന്‌ ട്രാവന്‍കൂര്‍ ബാങ്ക്‌ എന്നപേരില്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീചിത്തര തിരുനാള്‍ സ്ഥാപിച്ച ബാങ്ക്‌ വളര്‍ച്ചയുടെ പാതയില്‍ ചവിട്ടിക്കയറി കേരളത്തിലെ ഏറ്റവും വലിയബാങ്കെന്ന പദവിയിലെത്തുകയായിരുന്നു. കേരളത്തില്‍ 880 ശാഖകള്‍ ഉള്‍പ്പെടെ ആകെ 1200 ശാഖകളും 1,68, 123 കോടിയുടെ ബിസിനസുമുള്ള ബാങ്കാണ്‌ ഏപ്രില്‍ ഒന്നിന്‌ എസ്‌ബിഐയുടെ ഭാഗമാകുന്നത്‌.