Breaking News

Trending right now:
Description
 
Mar 29, 2017

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാത്തവര്‍ക്ക്‌ 1 ജിബി ഡേറ്റ ഫ്രീയായി നല്‍കുമെന്ന്‌ ബിഎസ്‌എന്‍എല്‍

image രാജ്യത്തെ പൊതുമേഖല കമ്പനിയായ ബിഎസ്‌എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ബിഎസ്‌എന്‍എല്‍ വരിക്കാരില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാത്തവര്‍ക്ക്‌ 1 ജിബി ഡേറ്റാ സൗജന്യമായി നല്‍കാനാണ്‌ തീരുമാനം. ഇത്തരത്തില്‍ ഇന്റര്‍ നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടാനാണ്‌ പദ്ധതിയുടെ ലക്ഷ്യം. റിലയന്‍സ്‌ ജിയോ തുടങ്ങിവച്ച ഡേറ്റ ഓഫറിനെ മറികടക്കാനാണ്‌ ബിഎസ്‌എന്‍എല്‍ ശ്രദ്ധവയ്‌ക്കുന്നത്‌. രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭിക്കും. അതേസമയം, മൊബൈലില്‍ ഇതുവരെ ഡേറ്റാ സംവിധാനം ഉപയോഗിക്കാത്തവര്‍ക്കാണ്‌ 1 ജിബി ഡേറ്റ ഫ്രീയായി നല്‍കുക. ദിവസം 2 ജിബി സൗജന്യ ഡേറ്റ നല്‍കുന്ന 339 പ്ലാനും ബിഎസ്‌എന്‍എല്‍ തുടങ്ങിയിരുന്നു. 339 രൂപയുടെ റീചാര്‍ജില്‍ 28 ദിവസത്തേക്കു ഈ സേവനം പ്രയോജനപ്പെടുത്താം. 339 രൂപയുടെ റീചാര്‍ജില്‍ ദിവസം 2 ജിബിക്കു പുറമേ ഇന്ത്യയിലെവിടെയും ബിഎസ്‌എന്‍എല്‍ നെറ്റുവര്‍ക്കിലേക്കു സൗജന്യമായി വിളിക്കാം. അതോടൊപ്പം മറ്റു നെറ്റുവര്‍ക്കുകളിലേക്കും ദിവസം 25 മിനിട്ട്‌ സൗജന്യമായി കോള്‍ ചെയ്യാനും സാധിക്കും.