Breaking News

Trending right now:
Description
 
Mar 29, 2017

കൊച്ചിയില്‍ സിനിമാ നിര്‍മാതാവിനു നേര്‍ക്ക്‌ ആക്രമണം

image കൊച്ചിയില്‍ സിനിമാ നിര്‍മാതാവ്‌ സുബൈര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക്‌ ഗുണ്ടാ ആക്രമണത്തില്‍ പരുക്കേറ്റു. തമ്മനം ഇടശേരി മാര്‍ഷന്‍ ഹോട്ടലില്‍വച്ചാണ്‌ ലഹരി തലയ്‌ക്കുപിടിച്ച യുവാക്കളുടെ സംഘം ആക്രമണം നടത്തിയത്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലം സ്വദേശി പ്രകാശ്‌ എന്നിവര്‍ക്കും പരുക്കേറ്റു. സുബൈറിന്റെ തലയ്‌ക്കും ചെവിയുടെ വലതുഭാഗമാത്തുമാണ്‌ പരുക്ക്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാത്രി പത്തോടെയാണ്‌ പതിനഞ്ചോളം യുവാക്കള്‍ ഹോട്ടലില്‍ അക്രമം അഴിച്ചുവിട്ടത്‌. ആകാശമുട്ടായി എന്നസിനിമയുടെ നിര്‍മാതാവാണ്‌ സുബൈര്‍. ഈ സിനിമയുടെ പ്രൊഡക്ഷന്‍ ഈ ഹോട്ടലിലാണ്‌ താമസിച്ചിരുന്നത്‌. ആക്രമികളുടെ സംഘത്തില്‍പ്പെട്ട തമ്മനം സ്വദേശികളായ മൂന്നുയുവാക്കളെ പൊലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. രാത്രിയില്‍തന്നെ ഇവര്‍ പൊലീസ്‌ പിടിയിലായതായാണ്‌ സൂചന.