Breaking News

Trending right now:
Description
 
Mar 29, 2017

ഫൊക്കാന ന്യൂയോര്‍ക്ക്‌ ചാപ്ലര്‍ വനിതാഫോറം വനിതാദിനം ആഘോഷിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാന ന്യൂയോര്‍ക്ക്‌ ചാപ്ലര്‍ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ ടൈസണ്‍ സെന്ററില്‍ വനിതാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാപ്ലര്‍ പ്രസിഡന്റ്‌ ശോശാമ്മ ആന്‍ഡ്രൂസ്‌ അധ്യക്ഷതവഹിച്ചു. ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ വനിതാഫോറത്തിന്റെ കര്‍മപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. അമേരിക്കയുടെ എല്ലാ റിജിയനുകളിലും വിവിധ തുറകളില്‍ മികവ്‌ തെളിയിച്ച വനതികളെ കോര്‍ത്തിണക്കികൊണ്ടുള്ള വനിതാ ഫോറത്തിന്റെ കൂട്ടായ്‌മയില്‍ പുത്തന്‍തലമുറക്കാരും അണചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്‌. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം വിവിധ ചാപ്ലറുകളുള്ള വലിയൊരു പോഷക സംഘടനയാണ്‌ വനിതാഫോറം. ദീപ്‌തിനായരുടെ ദേശീയഗാനത്തോടെയായിരുന്നു ആഘോഷത്തിനു തുടക്കം കുറിച്ചത്‌. അമ്മു, പത്മിനി എന്നിവര്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. ദീപ്‌തി നായരുടെ നൃത്തം ശ്രദ്ധേയമായി. ആഷാ മാമ്പള്ളി എംസിയായി പ്രവര്‍ത്തിച്ചു. റോക്‌ ലാന്‍ഡ്‌ കൗണ്ടിലെ ജിസ്‌ ലേറ്റര്‍ ആനി പോള്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ കോ ഓര്‍ഡിനേറ്റര്‍ ലീല മാരേട്ട്‌ സ്വാഗതം പറഞ്ഞു. നാസു കൗണ്ടി കണ്‍ട്രോളര്‍ ജോര്‍ജ്‌ മാര്‍ഗോസിന്റെ സ്‌പെഷ്യല്‍ അഡൈ്വസര്‍ ദിലീപ്‌ ചൗഹാന്‍ പ്രൊക്‌ ലമേഷന്‍ സമ്മാനിച്ചു. അമ്പതുവര്‍ഷത്തിലേറെ കമ്യൂണിറ്റി സര്‍വീസുള്ള ലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫലകം നല്‍കി ആദരിച്ചു. സ്‌ത്രീ ശക്തീകരണത്തെപ്പറ്റി ഡോ.ആനിപോള്‍, ന്യൂ ജേര്‍സി പ്രസിഡന്റ്‌ തങ്കമണി അരവിന്ദ്‌, ഡോണ പിള്ള, ഡോ.എലിസബത്ത്‌ മാമ്മന്‍ എന്നിവരും ഉറക്കത്തെക്കുറിച്ച്‌ ഡോ.ലിസിയും പ്രസംഗിച്ചു. ന്യൂയോര്‍ക്ക്‌ ചാപ്ലര്‍ വൈസ്‌ പ്രസിഡന്റ്‌ ലത പോള്‍, സെക്രട്ടറി ജെസി ജോഷി, ട്രഷറര്‍ ബാല കെആര്‍കെ, കമ്മറ്റി അംഗങ്ങളായ ലൈസി അലക്‌സ്‌, മറിയാമ്മ ചാക്കോ, ലീലാമ്മ അപ്പുക്കുട്ടന്‍, മേരിഫിലിപ്പ്‌ തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, അഡ്‌ വൈസറി ചെയര്‍മാന്‍ ടി.എസ്‌.ചാക്കോ, റീജനല്‍ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍, മുന്‍സെക്രട്ടറി വിനോദ്‌ കെആര്‍കെ, കമ്മിറ്റി അംഗങ്ങളായ കെ.പി.ആന്‍ഡ്രൂസ്‌, അലക്‌സ്‌ തോമസ്‌, സജിമോന്‍ ആന്റണി, പ്രവാസി ചാനലിന്റെ മാനേജിങ്‌ ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍, ഈമലയാളി മാനേജിങ്‌ ഡയറക്ടര്‍ ജോര്‍ജ്‌ ജോസഫ്‌, കൈരളി ചാനലിന്റെ അമേരിക്കന്‍ മാനേജിങ്‌ ഡയറക്ടര്‍ ജോസ്‌ കാടാപുറം, കേരള സമാജം വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ പോത്താനിക്കാട്‌, ട്രസ്‌റ്റി ചെയര്‍മാന്‍ ജോണ്‍ പോള്‍, ബിജു കൊട്ടാരക്കര, ഡബ്ല്യു.എം. കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ്‌ മാറ്റക്കല്‍, വൈസ്‌ ചെയര്‍മാന്‍ ജോണ്‍ സക്കറിയ തുടങ്ങിയവരും പങ്കെടുത്തു.