Breaking News

Trending right now:
Description
 
Mar 28, 2017

മന്ത്രിസ്ഥാനം വിട്ടുനല്‍കില്ലെന്നു തോമസ്‌ ചാണ്ടി

image എന്‍സിപിക്ക്‌ അവകാശപ്പെട്ടതാണ്‌ മന്ത്രിസ്ഥാനമെന്നും അതു മറ്റാര്‍ക്കും വിട്ടുനല്‍കില്ലെന്നും എന്‍സിപിയുടെ രണ്ടാമത്തെ എംഎല്‍എയായ തോമസ്‌ ചാണ്ടി വ്യക്തമാക്കി. പാര്‍ട്ടിയുടെ ഒന്നാമത്തെ എംഎല്‍എയായ ഏ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വകുപ്പ്‌ മുഖ്യമന്ത്രി കൈവശം വയ്‌ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റു മന്ത്രിമാര്‍ക്ക്‌ നല്‍കാന്‍ അനുവദിക്കില്ല. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്‌. താന്‍ മന്ത്രിയാകുന്നതിനോട്‌ മുഖ്യമന്ത്രിക്ക്‌ എതിര്‍പ്പില്ല. ശശീന്ദ്രന്‍ കുറ്റവിമുക്തനെന്നു തെളിഞ്ഞാല്‍ ആ നിമിഷം മാറികൊടുക്കുമെന്നും തോമസ്‌ ചാണ്ടി വ്യക്തമാക്കി. ഗള്‍ഫില്‍നിന്നു തിരുവനന്തപുരത്ത്‌ വന്നിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ്‌ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. പാര്‍ട്ടിയുടെ അവശേഷിക്കുന്ന എംഎല്‍എ തോമസ്‌ ചാണ്ടിയെ മന്ത്രിയാക്കണമോ എന്നകാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായമാകും നിര്‍ണായകം.