Breaking News

Trending right now:
Description
 
Mar 28, 2017

സിപിഎം എംഎല്‍എ രാജേന്ദ്രന്‍ ഭൂമാഫിയുടെ ആളാണെന്ന്‌ വിഎസ്‌;

image മൂന്നാര്‍ വിഷയത്തില്‍ സിപിഎം എംഎല്‍എ എസ്‌.രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്‌.അച്യുതാനന്ദന്‍ രംഗത്ത്‌. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്നു തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. സിപിഎം എംഎല്‍എയായ രാജേന്ദ്രന്‍ മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയാണ്‌ വീടു നിര്‍മിക്കുന്നതെന്ന വിവാദം കത്തിപ്പടരുന്നതിനിടെയാണ്‌ വിഎസിന്റെ പ്രസ്‌താവന. സബ്‌കലക്ടര്‍ ഇവിടെ സര്‍ക്കാരിന്റെ താല്‍പര്യങ്ങളാണ്‌ സംരക്ഷിക്കുന്നത്‌. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്‌ക്കുകയാണ്‌ വേണ്ടതെന്നും വിഎസ്‌ ആവശ്യപ്പെട്ടു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി വേണമെന്നു ഇന്നലെ വിഎസ്‌ വ്യക്തമാക്കിയിരുന്നു. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട്‌ സബ്‌ കലക്ടറെ മാറ്റേണ്ടതില്ല. മൂന്നാര്‍ ദൗത്യം പരാജയമായിരുന്നെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന അങ്ങേയറ്റം അപഹാസ്യവും വസ്‌തുതാ വിരുദ്ധവുമാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, രാജേന്ദ്രന്റെ മൂന്നാറിലെ സ്ഥലത്തിന്റേതു വ്യാജപട്ടയമാണെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. ഇവിടെ പാര്‍ട്ടിഗ്രാമമായി മാറിയ ഇക്കാനഗറില്‍ എസ്‌.രാജേന്ദ്രന്‍ താമസിക്കുന്ന സ്ഥലം വൈദ്യുതി ബോര്‍ഡിന്റെ അധാനതയില്‍ ഉള്ളതാണെന്നും ആ സ്ഥലത്തിന്‌ എംഎല്‍എയ്‌ക്ക്‌ പട്ടയം ഉണ്ടെങ്കില്‍ അതു വ്യാജപട്ടയം തന്നെയാണെന്നും ചെന്നിത്തല വ്യക്തമാക്കി. രാജേന്ദ്രനും വൈദ്യുതി ബോര്‍ഡും തമ്മില്‍ ഈ സ്ഥലം സംബന്ധിച്ച്‌ ദേവികുളം കോടതിയില്‍ കേസ്‌ നിലനിന്നിരുന്നു. ബോര്‍ഡിന്‌ അനുകൂലമായിട്ടാണ്‌ വിധിവന്നത്‌. പിന്നെങ്ങനെയാണ്‌ കെഎസ്‌ഇബിയുടെ സ്ഥലത്ത്‌ രാജേന്ദ്രനു പട്ടയം ലഭിച്ചതെന്നു വ്യക്തമാക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.