Breaking News

Trending right now:
Description
 
Mar 27, 2017

വാഹനപണിമുടക്ക്‌ 31ലേക്കു മാറ്റി

image സംയുക്ത മോട്ടോര്‍ തൊഴിലാളി ട്രേഡ്‌ യൂണിയന്‍ ഈമാസം 30നു കേരളത്തില്‍ നടത്താനിരുന്ന വാഹനപണിമുടക്ക്‌ 31ലേക്കു മാറ്റി. റദ്ദാക്കിയ പത്താംക്ലാസ്‌ കണക്കുപരീക്ഷ 30നു നടത്താന്‍ തീരുമാനിച്ചതോടെയാണ്‌ പണിമുടക്ക്‌ മാറ്റാന്‍ യൂണിയന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്‌. ഇതോടെ കണക്കുപരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ മാറി. 30നു ഉച്ചകഴിഞ്ഞ്‌ 1.30 മുതലാണ്‌ പുനപരീക്ഷ നടത്തുന്നത്‌. 24 മണിക്കൂര്‍ പണിമുടക്കിനാണ്‌ സംയുക്ത മോട്ടോര്‍ തൊഴിലാളി ട്രേഡ്‌ യൂണിയന്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പണിമുടക്കില്‍ സ്വകാര്യബസുകള്‍, ടാക്‌സി, ഓട്ടോ തുടങ്ങിയ എല്ലാവിധ വാഹനങ്ങളും പങ്കെടുക്കും. ഇന്‍ഷുറന്‍സ്‌ പ്രീമിയം തുക അന്യായമായി വര്‍ധിപ്പിച്ചതിനെതിരെയാണ്‌ സമരം.