Breaking News

Trending right now:
Description
 
Mar 27, 2017

തന്റെ പേരില്‍ ആരും തലകുനിക്കേണ്ടിവരില്ലെന്ന്‌ ശശീന്ദ്രന്‍

image എട്ടുമിനിട്ടു നീണ്ടുനിന്ന ടെലിഫോണ്‍ സംഭാഷണം വിവാദമായതോടെ രാജിപ്രഖ്യാപനം നടത്തിയ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെ ഒന്നേ പറയാനുള്ളൂ. എന്റെ പേരില്‍ സര്‍ക്കാരും മുന്നണിയും ഇടതുപക്ഷപ്രവര്‍ത്തകരും എവിടെയും തലകുനിക്കേണ്ടിവരില്ല. എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കും ഇതിന്റെ പേരില്‍ ലജ്ജിക്കേണ്ടിവരില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നു മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആരോപണംസംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കുന്നില്ല. എന്നാല്‍ ഒരു സ്‌ത്രീയോടും താന്‍ അതിരുവിട്ടുസംസാരിച്ചിട്ടില്ല. പല ആവശ്യങ്ങളുമായി ബന്ധപ്പെട്ടു സ്‌ത്രീകള്‍ ഉള്‍പ്പെടെ പലരും തന്നെ ഫോണില്‍ വിളിക്കാറുണ്ട്‌. അവരോടൊക്കെ നല്ല രീതിയിലാണ്‌ സംസാരിക്കുന്നത്‌. സാധ്യമല്ലാത്ത കാര്യങ്ങള്‍ക്കാണ്‌ വിളിക്കുന്നതെങ്കില്‍പോലും വളരെ നല്ല നിലയിലാണ്‌ ഇത്തരക്കാരോട്‌ പ്രതികരിച്ചിട്ടുള്ളത്‌. ചാനല്‍ പുറത്തുവിട്ട റിക്കാര്‍ഡിങിലെ ശരിതെറ്റുകള്‍ അന്വേഷിക്കണം. ഇതിലൂടെ നിരപരാധിത്വം തെളിയിക്കാനാവുമെന്നു ശശീന്ദ്രന്‍ വ്യക്തമാക്കി. സംരക്ഷിക്കുമെന്ന സൂചന മുഖ്യമന്ത്രിയില്‍നിന്നു ലഭിക്കാതായതോടെ രാജിയല്ലാതെ മറ്റുപോംവഴി ശശീന്ദ്രന്‌ ഇല്ലായിരുന്നു. ശശീന്ദ്രനെ താഴെയിറക്കാനുള്ള നീക്കം സ്വന്തം പാര്‍ട്ടിയിലെ ചേരിയില്‍ സജീവമായിരുന്നതിനു പിന്നാലെയാണ്‌ വിവാദ ഫോണ്‍സംഭാഷണത്തിന്റെ കുരുക്കില്‍ ശശീന്ദ്രന്‍ പെട്ടത്‌.