Breaking News

Trending right now:
Description
 
Mar 27, 2017

ബൈക്ക്‌ യാത്രികനെ ലാത്തികൊണ്ട്‌ എറിഞ്ഞുവീഴ്‌ത്തിയ പൊലീസുകാരന്‌ സസ്‌പെന്‍ഷന്‍

image വാഹന പരിശോധനയ്‌ക്കിടെ പൊലീസിനെ കണ്ട്‌ തിരികെ പോകാനൊരുങ്ങിയ ബൈക്ക്‌ യാത്രികനായ യുവാവിനെ ലാത്തികൊണ്ട്‌ എറിഞ്ഞുവീഴ്‌ത്തിയ പൊലീസുകാരന്‌ സസ്‌പെന്‍ഷന്‍. കായംകുളം വള്ളിക്കുന്നം പൊലീസ്‌ സ്റ്റേഷനിലെ സിവില്‍ പൊലീസ്‌ ഓഫിസര്‍ കണ്ണനെയാണ്‌ ആലപ്പുഴ ജില്ലാ പൊലീസ്‌ മേധാവി മുഹമ്മദ്‌ റഫീക്ക്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഇലപ്പിക്കുളം സ്വദേശിയായ മത്സ്യവ്യാപാരി നിസാമിനാണ്‌ (22) പരുക്കേറ്റത്‌. വള്ളിക്കുന്നം ചൂനാട്‌ ജംക്ഷനില്‍ ശനിയാഴ്‌ച രാത്രി എട്ടോടെയാണ്‌ സംഭവം. പൊലീസ്‌ വാഹനപരിശോധന നടത്തുന്നതിനിടെ അതുവഴി ബൈക്കിലെത്തിയ നിസാം പൊലീസിനെ കണ്ട്‌ പരിഭ്രമിച്ച്‌ തിരികെ പോകാനൊരുങ്ങി. പൊലീസ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഓടിച്ചുപോകുന്നതിനിടെയാണ്‌ പൊലീസ്‌ ലാത്തികൊണ്ട്‌ എറിഞ്ഞത്‌. തലയുടെ പിന്നില്‍ ലാത്തികൊണ്ട നിസാം ബൈക്കില്‍നിന്നുവീണ്‌ അബോധാവസ്ഥയിലാവുകയും ചെയ്‌തു. പൊലീസും നാട്ടുകാരും ചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ്‌ ബോധം വീണ്ടുകിട്ടിയത്‌. ഡിവൈഎസ്‌പി കെ.ആര്‍.ശിവസുതന്‍പിള്ള ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ നല്‍കിയിരുന്നു.