Breaking News

Trending right now:
Description
 
Mar 26, 2017

മൂന്നാറില്‍ സര്‍ക്കാര്‍ഭൂമി എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ കയ്യേറി

image മൂന്നാര്‍ ടൗണില്‍ കോടികള്‍ വിലമതിക്കുന്ന പത്തേക്കര്‍വരുന്ന സര്‍ക്കാര്‍ ഭൂമി എസ്‌.രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ കയ്യേറി. പൊതുമാരാമത്തു വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും സ്ഥലമാണ്‌ കയ്യേറിയെന്നാണ്‌ റിപ്പോര്‍ട്ട്‌. മുന്‍ ഏരിയാസെക്രട്ടറിയാണ്‌ കയ്യേറ്റത്തിനു വഴികാട്ടിയത്‌. പിന്നാലെ ലോക്കല്‍ സെക്രട്ടറിയും അണികളും സ്ഥലം കയ്യേറി പാര്‍ട്ടി ഗ്രാമം-ഇക്കാനഗര്‍ ആക്കിമാറ്റുകയായിരുന്നു. 1990വരെ പൊതുമരാമത്തുവകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സുകളും ഓഫിസുകളും സ്ഥിതി ചെയ്‌തിരുന്ന സ്ഥലമാണ്‌ ഇവിടം. അതേസമയം വാസ്‌തവവിരുദ്ധമായ പ്രചരണങ്ങള്‍ ചിലര്‍ നടത്തുകയാണെന്നും ഇവിടെ എട്ടുസെന്റ്‌ സ്ഥലംമാത്രമാണ്‌ തനിക്കുള്ളതെന്നും രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. ഈ സ്ഥലത്തിന്‌ പട്ടയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.