Mar 26, 2017
കൊല്ലം നഗരത്തിലെ തീപിടുത്തം: 10 കോടി നഷ്ടം
കൊല്ലം ചിന്നക്കട-പായിക്കട റോഡിനു സമീപത്ത് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ
തീപിടുത്തത്തില്‍ 10 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കി.
ലോഹപ്പാത്രങ്ങളുടെ സംഭരണശാല ഉള്‍പ്പെടെ 11 കടകളാണ് കത്തിനശിച്ചത്.
സ്പെയര്‍പാര്‍ട്സുകളും ഓയിലും വില്‍ക്കുന്ന കടയ്ക്കു തീപിടിച്ചതാണ്
അഗ്നിബാധയുടെ വ്യാപ്തി വര്‍ധിക്കാനിടയായത്. ഗൃഹോപകരണങ്ങളുടെ കടയും
തുണിക്കടയും കത്തിനശിച്ചവയില്‍പെടും. ഓടിട്ടതും തടികൊണ്ടു നിര്‍മിച്ച
തട്ടുകടകളോടു കൂടിയതുമായ ഇരുനില കടകളായിരുന്നതിനാല് തീ പിടിച്ചയുടന്‍
ആളിക്കത്തി. തടിയുടെ ഭാഗങ്ങള്‍ കത്തി റോഡിലേക്കു തെറിച്ചുവീണു. പത്ത്
ഫയര്‍ സ്റ്റേഷനുകളില്‍നിന്നുള്ള യൂണിറ്റുകള്‍ മൂന്നരമണിക്കൂര്‍ നീണ്ട
പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. നാട്ടുകാരും
പൊലീസും ഇവരെ സഹായിക്കാന്‍ എത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ
പിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.