Breaking News

Trending right now:
Description
 
Mar 26, 2017

മോട്ടോര്‍ തൊഴിലാളികള്‍ 30നു പണിമുടക്കും

image സംയുക്ത ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ ഈ മാസം 30നു സംസ്ഥാനവ്യാപകമായി പണിമുടക്കുന്നതിന്‌ തീരുമാനിച്ചു. വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധന പിന്‍വലിക്കുക, മോട്ടോര്‍ വാഹന നിയമത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം. 24 മണിക്കൂര്‍ സമരത്തിനാണ്‌ ഭാരവാഹികള്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. മലപ്പുറം പാര്‍ലമെന്റ്‌ മണ്ഡലത്തെ പണിമുടക്കില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്‌. 2011 മുതല്‍ വര്‍ഷംതോറും തേഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സ്‌ പ്രീമിയം കുത്തനെ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണെന്നു സംയുക്ത ട്രേഡ്‌ യൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ 50 ശതമാനം വര്‍ധനയാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. ഇന്ധനവില, എക്‌സൈസ്‌ തീരുവ എന്നിവയിലെ വര്‍ധന ഗതാഗതമേഖലയിലെ തൊഴിലാളികള്‍ക്കു വലിയ ആഘാതമായി. ഗതാഗതമേഖലയെ കുത്തകയ്‌ക്ക്‌ അടിയറവയ്‌ക്കാനാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നൂ ഭാരവാഹികള്‍ ആരോപിച്ചു.