Breaking News

Trending right now:
Description
 
Mar 25, 2017

കൊല്ലത്ത്‌ വന്‍ തീപിടുത്തം: കടകള്‍ കത്തിനശിച്ചു, സംഭവം ഇന്നു പുലര്‍ച്ചെ

image കൊല്ലം നഗരത്തിലെ ചിന്നക്കടയില്‍ ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെ ഉണ്ടായ വന്‍ തീപിടുത്തതില്‍ പത്തുകടകള്‍ പൂര്‍ണമായും കത്തിനശിച്ചു. പത്തുകടകള്‍ പൂര്‍ണമായും കത്തിനശിച്ചു. തുണി മൊത്തവ്യാപരക്കടകളും പാത്രക്കടകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. മേല്‍ക്കൂര ഓടുപാകിയ കെട്ടിടങ്ങളാണ്‌ നശിച്ചവയില്‍ ഏറെയും. നിരവധികടകള്‍ക്കു ഭാഗികനാശം ഉണ്ടായിട്ടുണ്ട്‌. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുനനു. പുലര്‍ച്ചെയുണ്ടായ തീ പെട്ടെന്നു വ്യാപിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ ആറു യൂണിറ്റുകള്‍ സ്ഥലത്ത്‌ എത്തിയാണ്‌ തീ കെടുത്തിയത്‌. രാവിലെ ഏഴരെയോടെ തീ നിയന്ത്രണവിധേയമായി. അഗ്നിശമന സേനയെ സഹായിക്കാന്‍ പൊലീസും നാട്ടുകാരും എത്തിയിരുന്നു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീ പിടിക്കാന്‍ കാരണമെന്നാണ്‌ അഗ്നിശമന സേനയുടെ സംശയം. തീ പിടിക്കാന്‍ ഇടയായ സാഹചര്യം സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.