Breaking News

Trending right now:
Description
 
Mar 25, 2017

മദ്രസ അധ്യാപകനെ വെട്ടിക്കൊന്ന മൂന്നു പേര്‍ അറസ്റ്റില്‍

image കാസര്‍കോട്‌ പുരി മുഹിയുദ്ദീന്‍ ജുമാമസ്‌ജിദ്‌ മദ്രസ അധ്യാപകന്‍ റിയാസ്‌ മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു യുവാക്കളെ അറസ്റ്റു ചെയ്‌തു. കാസര്‍കോട്‌ കേളുഗുഡെ സ്വദേശികളായ അജേഷ്‌ (20), നിധിന്‍ (19), അഖിലേഷ്‌ (21) എന്നിവരാണ്‌ കണ്ണൂര്‍ ക്രൈംബ്രാഞ്ച്‌ എസ്‌പി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്‌തത്‌. കൊലപാതകത്തിന്‌ ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. 21നു പുലര്‍ച്ചെയായിരുന്നു കൊലപാതകം. മദ്രസയോടു ചേര്‍ന്നുള്ള താമസസ്ഥലത്ത്‌ റിയാസ്‌ മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ക്ക്‌ റിയാസ്‌ മൗലവിയുമായി മുന്‍പരിചയം ഉണ്ടായിരുന്നില്ലെന്നും സാമുദായിക വിരോധമാകാം കൊലപാതകത്തിനു കാരണമെന്നും അന്വേഷണസംഘം സംശയിക്കുന്നു. ഇതുസംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. റിയാസ്‌ മൗലവിയെ കൊലപ്പെടുത്താന്‍ എത്തിയ സംഘം സ്ഥലത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മൗലവിയെ ആക്രമിച്ചതിനെതുടര്‍ന്നുള്ള ബഹളംകേട്ട്‌ അടുത്ത മുറിയില്‍ ഉണ്ടായിരുന്നവര്‍ വാതില്‍ തുറന്നുവെങ്കിലും പ്രതികള്‍ കല്ലെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ്‌ ബൈക്കുകളില്‍ രക്ഷപ്പെട്ടത്‌.