Breaking News

Trending right now:
Description
 
Mar 24, 2017

റഫ്രിജറേറ്ററില്‍നിന്നു ഷോക്കേറ്റു ഒന്നരവയസുകാരന്‍ മരിച്ചു

image കോട്ടയം കല്ലറ പെരുംതുരുത്ത്‌ കക്കുഴിയില്‍ വീട്ടില്‍ ദലീപ്‌ കുമാര്‍-മഞ്‌ജു ദമ്പതികളുടെ മകന്‍ അഭിറാം (ഒന്നര) ഷോക്കേറ്റ്‌ മരിച്ചു. വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം. അഭിറാമിനെ മുറിയില്‍ കിടത്തിയശേഷം മഞ്‌ജു വീടു വൃത്തിയാക്കുന്നതിനിടെ കുഞ്ഞ്‌ നീന്തി തൊട്ടടുത്തുള്ള അടുക്കളയിലെത്തി ഫ്രിജിന്റെ അടിവശത്ത്‌ അബദ്ധത്തില്‍ കൈയിട്ടതോടെ ഷോക്കേല്‍ക്കുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒച്ചകേട്ട്‌ ഓടിയെത്തിയ മഞ്‌ജു സ്വിച്ച്‌ ഓഫ്‌ ചെയ്‌തു കുഞ്ഞിനെ എടുത്തെങ്കിലും കുഞ്ഞിന്‌ അനക്കമില്ലായിരുന്നു. വിവരമറിഞ്ഞ്‌ സമീപവാസികള്‍ എത്തിയപ്പോഴേക്കും മഞ്‌ജു ബോധംകെട്ടുവീണു. നാട്ടുകാരായ രണ്ടു യുവാക്കള്‍ ബൈക്കില്‍ കുഞ്ഞിനെയുമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആദിത്യന്‍ ഏകസഹോദരനാണ്‌.