Breaking News

Trending right now:
Description
 
Mar 24, 2017

രോഗങ്ങള്‍ക്കെതിരെയുള്ള പടപൊരുതലിന്‌ പൊതുജനങ്ങളുടെ സഹകരണം ആവശ്യം

image ആലപ്പുഴ: രോഗങ്ങള്‍ക്കെതിരെയുള്ള പടപൊരുതല്‍ ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും മാലിന്യങ്ങള്‍ ഉചിതമായി സംസ്‌കരിക്കുന്നതുള്‍പ്പെടെ പൊതുജനങ്ങളുടെ സഹകരണവും വിവിധ ഘടകങ്ങളുടെ ഏകോപനവും അതിലേറെ ആവശ്യമാണെന്നും ഡോക്ടര്‍മാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സംയുക്ത ചര്‍ച്ചാസമ്മേളനം ആവശ്യപ്പെട്ടു. ഇതിനായി ബോധവത്‌കരണവും ജനകീയ കൂട്ടായ്‌മയും നടത്തണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. മുന്‍മന്ത്രി ടി.വി.തോമസിന്റെ നാല്‍പതാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട്‌ സിപിഐ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാ വികസന സെമിനാര്‍ വിഷന്‍-2025-ല്‍ അവതരിപ്പിക്കുന്ന ആലപ്പുഴ ജില്ലയിലെ ആരോഗ്യമേഖലയെക്കുറിച്ചുള്ള വീക്ഷണങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിക്കാന്‍ വൈഎംസിഎയില്‍ ചേര്‍ന്ന 'ആരോഗ്യമേഖലയില്‍ ആലപ്പുഴ ആവശ്യപ്പെടുന്നത്‌' എന്ന ചര്‍ച്ചാ സമ്മേളനത്തിലാണ്‌ ഈ അഭിപ്രായം ഉയര്‍ന്നത്‌. ചര്‍ച്ചാസമ്മേളനത്തില്‍ ഉയര്‍ന്ന ആവശ്യങ്ങള്‍ ക്രോഡീകരിച്ചുള്ള വിശദമായ നിര്‍ദേശപത്രിക വൈഎംസിഎ പ്രസിഡന്റ്‌ ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്‌ ഇന്ന്‌ 'വിഷന്‍ 2025'-ല്‍ അവതരിപ്പിക്കും. വൈഎംസിഎ പ്രസിഡന്റ്‌ ഡോ. പി.കുരിയപ്പന്‍ വര്‍ഗീസ്‌ ചര്‍ച്ചാ സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. ഡിഎംഒ ഡോ.ഡി.വസന്തദാസ്‌, ടി.ഡി.മെഡിക്കല്‍കോളജ്‌ മെഡിസിന്‍വിഭാഗം പ്രഫ. ഡോ.ടി.കെ.സുമ, സൂപ്രണ്ട്‌ ഡോ.ആര്‍.വി.രാംലാല്‍, വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ.സൈറു ഫിലിപ്പ്‌, ആലപ്പുഴ ഐഎംഎ പ്രസിഡന്റ്‌ ഡോ. ഇ.കെ.ആന്റണി, സെക്രട്ടറി ഡോ.കെ.വേണുഗോപാല്‍, ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ജി.സജീവ്‌, വൈഎംസിഎ ഹോണററി സെക്രട്ടറി ജോണ്‍ ജോര്‍ജ്‌, തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍, വിഷന്‍ 2025 സംഘാടക സമിതി ഭാരവാഹികളായ കമാല്‍ എം.മാക്കിയില്‍, ആര്‍.സുരേഷ്‌, ബി.നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.