Breaking News

Trending right now:
Description
 
Mar 23, 2017

ഫൊക്കാന ന്യൂയോര്‍ക്ക്‌ റിജിയന്‍ പ്രതിനിധി സമ്മേളനം നടത്തി

image ഫൊക്കാന ന്യൂയോര്‍ക്ക്‌ റിജിയന്റെ പ്രതിനിധി സമ്മേളനം ന്യൂറോഷലിലുള്ള ഷേര്‍ളിസ്‌ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വിവിധ പരിപാടികളോടെ നടത്തി. പ്രസിഡന്റ്‌ തമ്പി ചാക്കോ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. റിജനല്‍ വൈസ്‌ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍ അധ്യക്ഷതവഹിച്ചു. 2017-18 കാലഘട്ടത്തിലേക്കുള്ള കര്‍മപരിപാടികള്‍ക്ക്‌ രൂപം നല്‍കാന്‍ ചര്‍ച്ചയിലൂടെ രൂപരേഖ തയാറാക്കി. ചാരിറ്റിക്കു മുന്‍തൂക്കംനല്‍കിയുള്ള പ്രവര്‍ത്തനത്തിനും പാവപ്പെട്ടവരെയും സാധാരണക്കാരെയും സഹായിക്കുന്നതുള്‍പ്പെടെയുള്ള കര്‍മപദ്ധതികള്‍ രൂപം നല്‍കുന്നതിനും തീരുമാനിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായസഹകരണങ്ങള്‍ വാഗ്‌ദാനം നല്‍കി. പ്രവര്‍ത്തനങ്ങളില്‍ യുവജനതയ്‌ക്ക കൂടുതല്‍ പ്രാധിനിത്യം നല്‍കും. അമേരിക്കാന്‍ രാഷ്ട്രീയത്തില്‍ നമ്മുടെ യുവതലമുറയ്‌ക്കുവേണ്ട സഹായസഹകരണങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചു. ഫൊക്കാന ന്യൂയോര്‍ക്ക്‌ റിജയന്റെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണനല്‍കിയവരെയും പ്രോത്സാഹിപ്പിച്ചവരെയും സമ്മേളനം ആദരപൂര്‍വം സ്‌മരിച്ചു. ലയിസ്‌ അലക്‌സ്‌, ബോബി ജേക്കബ്‌, കൊച്ചുമ്മന്‍ ജേക്കബ്‌, വര്‍ഗീസ്‌ ഉലഹന്നാന്‍, ജോര്‍ജ്‌ ഇട്ടന്‍ പടിയത്ത്‌, അപ്പുക്കുട്ടന്‍നായര്‍, ജോണ്‍ പോള്‍, ബാല കെആര്‍കെ, മേരി ഫിലിപ്പ്‌, ഫിലിപ്പ്‌, മേരിക്കുട്ടി മൈക്കള്‍, സജി പോത്തന്‍, ഇന്നസെന്റ്‌ ഉലഹന്നാന്‍, ചാള്‍സ്‌ ആന്റണി, മത്തായി പി.ദാസ്‌, ആന്റോ വര്‍ക്കി, രാജ്‌ തോമസ്‌, ജോണ്‍ മാത്യു, ലിജോ ജോണ്‍, വിപിന്‍ ദിവാകരന്‍, ജോണ്‍ തോമസ്‌, മത്തായി ചാക്കോ, പൗലോസ്‌ വര്‍ക്കി, കുര്യാക്കോസ്‌ തരികന്‍, ജയിംസ്‌ ഇളംപുരയിടം, മാത്യു മണാലില്‍, സജി, ജോര്‍ജ്‌ ഉമ്മന്‍, മേരി ജോര്‍ജ്‌ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫൊക്കാനോ നേതാക്കളായ ഫിലിപ്പോസ്‌ ഫിലിപ്പ്‌, പോള്‍ കറുകപള്ളില്‍, ജോയ്‌ ഇട്ടന്‍, ടെറന്‍സന്‍ തോമസ്‌, വിനോദ്‌ കെ.ആര്‍.കെ, ലീല മാരേട്ട്‌, അലക്‌സ്‌ തോമസ്‌, ശബരിനാഥ്‌ നായര്‍, തോമസ്‌ കൂവല്ലൂര്‍, അജിന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.