Breaking News

Trending right now:
Description
 
Mar 22, 2017

ഹോസ്‌റ്റലുകളിലെ രോഗബാധ: നടപടി സ്വീകരിക്കുമെന്ന്‌ സര്‍ക്കാരിന്റെ ഉറപ്പ്‌

image വേനല്‍ ശക്തമായതോടെ കേരളത്തിലെ വിവിധ കോളജ്‌ ഹോസ്‌റ്റലുകളില്‍ പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ഇടപെടുമെന്നു മുഖ്യമന്ത്രിയുടെ ഓഫിസിലെ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഓഫിസര്‍   എം.ശിവശങ്കര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‌ ആലപ്പുഴ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്‌ ഈ ഉറപ്പ്‌. ഹയര്‍ എഡ്യൂക്കേഷന്‍ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്‌ ഇപ്പോള്‍ വിഷയം പരിഗണിക്കുന്നത്‌. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വിദ്യാര്‍ഥികള്‍ക്കിടയില്‍ പനി, ചുമ, ഛര്‍ദ്ദി, വയറ്റിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയവ പടരുകയാണ്‌. ശുദ്ധജലത്തിന്റെ അപര്യാപ്‌തതയും ഭക്ഷണത്തിന്റെ ഗുണനിലവാരക്കുറവുമാണ്‌ കാരണം. പ്രഫഷനല്‍ കോളജുകളിലേതടക്കമുള്ള ഹോസ്‌റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യം നശിക്കുമെന്നു മാത്രമല്ല രോഗബാധ വിദ്യാഭ്യാസത്തെയും ബാധിച്ചതോടെയാണ്‌ നിവേദനം നല്‍കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്‌. മുഖ്യമന്ത്രിക്കൊപ്പം മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിവേദനത്തിന്റെ പകര്‍പ്പ്‌ നല്‍കിയിരുന്നു.