Breaking News

Trending right now:
Description
 
Mar 22, 2017

ആഷ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്‍ 13-ാം വയസിലേക്ക്‌

image ആഷ്‌ഫോര്‍ഡ്‌: ആഷ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്‍ 12-ാമത്‌ വാര്‍ഷിക സമ്മേളനം ആഷ്‌ഫോര്‍ഡ്‌ സെന്റ്‌ സൈമണ്‍സ്‌ ഹാളില്‍ വിവിധ പരിപാടികളോടെ നടത്തി. പ്രസിഡന്റ്‌ മിനോ ജിജോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജെസി ഷിജോ 2016-17 വര്‍ഷത്തെ റിപ്പോര്‍ട്ടും ട്രഷറര്‍ റീന എബി വാര്‍ഷിക കണക്കും അവതരിപ്പിച്ചു. 2017-18 വര്‍ഷത്തെ ഭാരവാഹികളായി സോനു സിറിയക്‌ (പ്രസിഡന്റ്‌), ജോജി കോട്ടക്കല്‍ (വൈസ്‌ പ്രസിഡന്റ്‌), രാജീവ്‌ തോമസ്‌ (സെക്രട്ടറി), ലിന്‍സി അജിത്ത്‌ (ജോയിന്റ്‌ സെക്രട്ടറി), മനോജ്‌ (ട്രഷറര്‍) എന്നിവരെയും 10 കമ്മിറ്റി മെമ്പര്‍മാരെയും തിരഞ്ഞെടുത്തു. പുതിയ ഉണര്‍വോടെ കരുത്തോടെ 13-ാം വയസിലേക്കു കാല്‍വയ്‌ക്കുകയാണ്‌ അസോസിയേഷനെന്നും പുതിയ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ വേണമെന്നും നിയുക്ത പ്രസിഡന്റ്‌ സോനു സിറിയക്‌ അഭ്യര്‍ഥിച്ചു. മിനി ജിജോ നന്ദിപറഞ്ഞു. ദീപക്കും സുപ്രഭയും നയിച്ച ഗാനമേള യോഗത്തിന്‌ തിളക്കമേകി.