Breaking News

Trending right now:
Description
 
Mar 22, 2017

വീടില്ലാത്ത കേരളത്തിലെ നിര്‍ദ്ദനര്‍ക്ക്‌ വീടുകള്‍; ഫൊക്കാനയുടെ പുതിയ പദ്ധതി

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഫൊക്കാന പുതിയ പദ്ധതി പ്രഖ്യാപിച്ചു. കേരളത്തില്‍ വീടില്ലാത്തവര്‍ക്ക്‌ വീടുവച്ചുകൊടുക്കുന്ന പദ്ധതിയായ 'ഭവനദാനം' ഫൊക്കാനയുടെ ജീവകാരുണ്യ മേഖലയിലെ ശ്രദ്ധേയമായ പദ്ധതിയാണ്‌. തിരഞ്ഞെടുക്കപ്പെടുന്ന അര്‍ഹര്‍ക്ക്‌ വീടുപണിത്‌ താക്കോല്‍ കൈമാറും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഓരോ വീട്‌ നിര്‍മിച്ചുനല്‍കും. രണ്ടാംഘട്ടമായി താലൂക്ക്‌/പഞ്ചായത്ത്‌ മേഖലകള്‍ കേന്ദ്രീകരിച്ചു പദ്ധതി നടപ്പാക്കും. വളരെ വിപുലമായ ജീവകാരുണ്യ പദ്ധതിയായി ഇതിനെ മാറ്റുകയാണ്‌ ലക്ഷ്യമെന്നു പ്രസിഡന്റ്‌ തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പും അറിയിച്ചു. കേരളാ സര്‍ക്കാരുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പില്‍ വരുത്തുക. ഫൊക്കാനയുടെ സ്വപ്‌നപദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ ആയി എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റുകൂടിയായ ജോയ്‌ ഇട്ടനെ നിയമിച്ചു. ഫൊക്കാനയുടെ 2016-18 കമ്മിറ്റിയാണ്‌ പുതിയ സ്വപ്‌നപദ്ധതിക്കു രൂപം നല്‍കിയത്‌. അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ മനസറിയുന്ന പുതിയ നേതൃത്വം ഫൊക്കാനയ്‌ക്കു പുതിയ ദിശാബോധവും മുഖവും നല്‍കാനാണ്‌ ശ്രമിക്കുന്നത്‌. പുതിയ ഭവനദാന പദ്ധതിയുടെ പ്രഖ്യാപനവും ഉദ്‌ഘാടനവും മെയ്‌ മാസം ആലപ്പുഴ ലെക്‌ പാലസ്‌ റിസോര്‍ട്ടില്‍ നടക്കുന്ന കേരള കണ്‍വന്‍ഷനില്‍ ഉണ്ടാകുമെന്നു ജോയ്‌ ഇട്ടന്‍ അറിയിച്ചു.