Breaking News

Trending right now:
Description
 
Jan 18, 2013

കുംഭമേള തീര്‍ത്ഥാടകര്‍ക്ക്‌ സൗജന്യമായി ശുദ്ധജലം ലഭ്യമാക്കാന്‍ ടാറ്റാ സ്വച്‌ഛ്‌

image കൊച്ചി:   മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ സൗജന്യമായി ശുദ്ധജലം ലഭ്യമാക്കാന്‍ ടാറ്റാ സ്വച്‌ഛ്‌. ഉത്തര്‍പ്രദേശ്‌ ജല്‍ നിഗവുമായി സഹകരിച്ചാണ്‌ ടാറ്റാ സ്വച്‌ഛ്‌ ഈ സേവനം ലഭ്യമാക്കുന്നത്‌.  കുംഭമേളയ്‌ക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി മാര്‍ച്ച്‌ 10 വരെയാണ്‌ സൗജന്യ ശുദ്ധജലവിതരണം.

കുംഭമേള വേദിയില്‍ ഇതിനായി 28 ശുദ്ധജല ബൂത്തുകള്‍ ആണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. തീര്‍ത്ഥാടകര്‍ക്കുള്ള മറ്റ്‌ സഹായങ്ങളും ഈ ബൂത്തുകളില്‍ ലഭ്യമാകുന്നതാണ്‌. 100 ദശലക്ഷത്തോളം തീര്‍ത്ഥാടകരെത്തുന്ന കുംഭമേളയില്‍ ശുദ്ധജലം ഏറെ ചെലവേറിയതാകും. സാധാരണക്കാര്‍ പലരും മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്ന അവസ്ഥയ്‌ക്ക്‌ ഇതിടവരുത്തുന്നു. ഒരു ദശലക്ഷം ലിറ്ററിലധികം ശുദ്ധജലം തീര്‍ത്ഥാടകര്‍ക്കായി ആവശ്യം വരുമെന്നാണ്‌ ടാറ്റാ സ്വച്‌ഛ്‌ കണക്കാക്കുന്നത്‌. ഇതു മുഴുവന്‍ സൗജന്യമായി ലഭ്യമാക്കാനാണ്‌ ഈ സംരംഭം ലക്ഷ്യമിടുന്നത്‌...

ബോട്ടിലുകളിലെത്തുന്ന വില കൂടിയ ശുദ്ധജലം വാങ്ങാന്‍ നിര്‍വാഹമില്ലാത്ത സാധാരണക്കാരെയാണ്‌ ഈ സേവനം മുഖ്യമായും സഹായിക്കുന്നത്‌. വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ടാറ്റാ സ്വച്‌ഛ്‌ വാട്ടര്‍പ്യൂരിഫയറുകള്‍ ഉപയോഗിച്ചാണ്‌ ഈ സേവനം ഞങ്ങള്‍ സാധ്യമാക്കുന്നത്‌. .

ശുദ്ധവും സുരക്ഷിതവുമായ ശുദ്ധജലം നല്‍കുന്നതിനായി പൂനയിലെ ടാറ്റാ ഇന്നൊവേഷന്‍ സെന്ററില്‍ വികസിപ്പിച്ചെടുത്ത സില്‍വര്‍ നാനോ ടെക്‌നോളജിയാണ്‌ ടാറ്റാ സ്വച്‌ഛ്‌ വാട്ടര്‍പ്യൂരിഫയറുകളില്‍ ഉപയോഗിക്കുന്നത്‌.