Breaking News

Trending right now:
Description
 
Mar 21, 2017

യുഡിഎഫിലേക്ക്‌ മാണിയെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരിച്ചുവിളിച്ചു; നന്ദിയുണ്ടെന്ന്‌ മാണി

image കെ.എം.മാണിയും കേരളാ കോണ്‍ഗ്രസും യുഡിഎഫിലേക്കു മടങ്ങിവരണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും വ്യക്തമാക്കി. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിയായ പി.കെ.കുഞ്ഞാലിക്കുട്ടിക്കായി കേരളാ കോണ്‍ഗ്രസ്‌ കണ്‍വന്‍ഷന്‍ വിളിച്ചതു ശുഭസൂചകമാണെന്നാണ്‌ ഇരുവരുടെയും വിലയിരുത്തല്‍. മാണിയുടെ മടങ്ങിവരവിനു കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു. അതേസമയം, യുഡിഎഫിലേക്ക്‌ തന്നെയും പാര്‍ട്ടിയേയും ക്ഷണിച്ചതിനു കെ.എം.മാണി നന്ദിയറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും നല്ലമനസാണിതെന്നു മാണി തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിച്ചു. മലപ്പുറത്ത്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്ക്‌ പിന്തുണ നല്‍കുന്നത്‌ മുസ്ലീംലീഗുമായും കുഞ്ഞാലിക്കുട്ടിയുമായും അടുപ്പമുള്ളതുകൊണ്ടാണ്‌. ഈ പിന്തുണ യുഡിഎഫിനു ഉള്ളതായി ആരും തെറ്റിദ്ധരിക്കരുത്‌. യുഡിഎഫിനോടുള്ള വിരോധം കൊണ്ടല്ല കേരളാ കോണ്‍ഗ്രസ്‌ എം മുന്നണി വിട്ടത്‌. യുഡിഎഫിനോടോ കോണ്‍ഗ്രസിനോടോ വിരോധമില്ല. പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍നിന്നു പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാണി വ്യക്തമാക്കി.