Breaking News

Trending right now:
Description
 
Mar 21, 2017

വൈദിക വിദ്യാര്‍ഥികളെ പീഡിപ്പിച്ച്‌ മുങ്ങിയ വൈദികനായി തിരച്ചില്‍ ആരംഭിച്ചു

image കൊല്ലം തേവലപ്പുറത്തെ സെമിനാരി വിദ്യാര്‍ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ്‌ കേസ്‌ എടുത്ത കണ്ണൂര്‍ സ്വദേശി ഫാ.തോമസ്‌ പാറേക്കുളം (30) പൊലീസിനെ കബളിപ്പിച്ചുമുങ്ങി. വൈദികനായി പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. വൈദികവിദ്യാര്‍ഥിയായ പതിനാറുകാരന്റെ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്ത വൈദികന്‍ പൊലീസിനെ കബളിപ്പിച്ച്‌ മുങ്ങുകയായിരുന്നു. മഹസര്‍ തയാറാക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെ ദുരൂഹസാഹചര്യത്തിലാണ്‌ വൈദികന്‍ രക്ഷപ്പെട്ടത്‌. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. രണ്ടുവൈദിക വിദ്യാര്‍ഥികളെ വൈദികന്‍ പ്രകൃതിവിരുദ്ധനടപടികള്‍ക്കു വിധേയമാക്കുകയായിരുന്നുവെന്നാണ്‌ പരാതി. മാനസികമായി തളര്‍ന്ന വിദ്യാര്‍ഥികള്‍ പിന്നീട്‌ വീട്ടിലേക്കു തിരികെ എത്തി. മൗനത്തിലായിരുന്ന വിദ്യാര്‍ഥികളെ മാതാപിതാക്കള്‍ ചോദ്യം ചെയ്‌തപ്പോഴാണ്‌ പീഡനവിവരം പുറത്തുവന്നത്‌. തുടര്‍ന്ന്‌ ഇവരിലൊരു വൈദിക വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ പരാതിനല്‍കി.