Breaking News

Trending right now:
Description
 
Mar 20, 2017

ചിത്രയ്‌ക്കും ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയുടെ വക്കീല്‍നോട്ടീസ്‌

image ഗായകരായ എസ്‌.പി.ബാലസുബ്രഹ്മണ്യം, കെ.എസ്‌.ചിത്ര എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സംഗീതസംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്‌. താന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വേദികളില്‍ ആലപിക്കരുതെന്നു ചൂണ്ടിക്കാട്ടിയാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. സ്‌റ്റേജ്‌ ഷോകളില്‍ അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഇതിനുമുമ്പും ഇളയരാജ രംഗത്ത്‌ എത്തിയിരുന്നു. അനുമതിയില്ലാതെ ഗാനങ്ങള്‍ പ്രക്ഷേപണം / സംപ്രേഷണം ചെയ്‌താല്‍ നിയമനടപടി സ്വീകരിക്കുമെന്നുകാട്ടി വിവിധ റേഡിയോ, ടെലിവിഷന്‍ കേന്ദ്രങ്ങള്‍ക്കും നേരത്തെ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. താന്‍ സംഗീതം ചെയ്‌ത പാട്ടുകളുടെ പകര്‍പ്പവകാശം അഞ്ചുവര്‍ഷം മുമ്പ്‌ ഇളയരാജ സ്വന്തമാക്കിയിരുന്നു. 2000ത്തിനു മുമ്പുള്ള സൃഷ്ടികളുടെ പകര്‍പ്പവകാശം മലേഷ്യന്‍ കമ്പനിക്കു നല്‍കുകയും ചെയ്‌തു. നോട്ടീസ്‌ ലഭിച്ച സാഹചര്യത്തില്‍ തന്റെ മേല്‍നോട്ടത്തിലുടെ ഗായകസംഘം ഇളയരാജയുടെ പാട്ടുകള്‍ വേദികളില്‍പാടില്ലെന്നു ബാലസുബ്രഹ്മണ്യം ഫെയ്‌ബുക്കില്‍ കുറിച്ചു. സംഗീത പര്യടനവുമായി ബന്ധപ്പെട്ടു യുഎസില്‍ തങ്ങുന്ന ബാലസുബ്രഹ്മണ്യന്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പം ചിത്രയുമുണ്ട്‌.