Breaking News

Trending right now:
Description
 
Mar 20, 2017

പ്രണയാഭ്യര്‍ഥന നിരസിച്ച പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

image പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം കൊട്ടിയം തഴുത്തല പുഞ്ചിരിച്ചിറ കോളനിയില്‍ സുനിലിനെ (30) പൊലീസ്‌ അറസ്റ്റു ചെയ്‌തു. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം. അമ്മൂമ്മയുടെ വീട്ടില്‍ മകളെ എത്തിച്ചശേഷം അമ്മ ജോലിക്കുപോയസമയത്താണ്‌ പീഡനം നടന്നത്‌. പെണ്‍കുട്ടി ഇവിടെ ഉണ്ടെന്നു മനസിലാക്കി എത്തിയ സുനില്‍ പെണ്‍കുട്ടിയെ കണ്ട്‌ പ്രണയാഭ്യര്‍ഥന നടത്തി. പെണ്‍കുട്ടി ഇതു നിരസിച്ചതോടെ ബലമായി കടന്നുപിടിച്ചു. പിന്നീട്‌ വീടിനു പുറത്തുള്ള കുളിമുറിയിലേക്ക്‌ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്‌ പൊലീസിന്‌ ലഭിച്ച മൊഴി. പീഡനത്തിനിടെ സുനിലിനെ കടിച്ച പെണ്‍കുട്ടി ഓടി വീടിനകത്തുകയറി കതകടച്ചു രക്ഷപ്പെടുകയായിരുന്നു. അമ്മൂമ്മയെ ഇക്കാര്യങ്ങള്‍ അറിയിച്ചില്ല. പിന്നീട്‌ പെണ്‍കുട്ടി സ്വന്തംവീട്ടിലെത്തിയശേഷം സുഹൃത്തിനെ ഫോണില്‍വിളിച്ചു സംഭവിച്ചകാര്യങ്ങള്‍ പറഞ്ഞു. ആത്മഹത്യ ചെയ്യാതെ മാര്‍ഗമില്ലെന്ന്‌ അറിയിച്ചതോടെ സുഹൃത്ത്‌ വനിതാ പഞ്ചായത്ത്‌ അംഗത്തെ അറിയിച്ചതോടെയാണ്‌ സുനിലിന്റെ അറസ്‌റ്റിന്‌ വഴിയൊരുങ്ങിയത്‌.