Breaking News

Trending right now:
Description
 
Mar 19, 2017

സ്‌ത്രീപീഡനങ്ങള്‍ സര്‍ക്കാരല്ല സ്‌പോണ്‍സര്‍ ചെയ്യുന്നത്‌: മന്ത്രി ജി.സുധാകരന്‍

image കേരള സമൂഹം കുത്തഴിഞ്ഞു കിടക്കുകയാണെന്നും അതാണ്‌ ലൈംഗികാതിക്രമങ്ങള്‍ അടക്കം വര്‍ധിക്കാന്‍ കാരണമെന്നും മന്ത്രി ജി.സുധാകരന്‍ ആലപ്പുഴയില്‍ ഒരു പരിപാടിക്കിടെ വ്യക്തമാക്കി. അടുത്തകാലത്തുണ്ടായ സ്‌ത്രീപീഡനങ്ങളെല്ലാം വ്യക്തിപരമാണ്‌. അത്‌ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതല്ല. അതില്‍ രാഷ്ടീയവുമില്ല. അതുകൊണ്ടുതന്നെ പൊലീസിന്‌ ഒന്നും ചെയ്യാന്‍ കഴിയില്ല. അപകടത്തില്‍പെടാതെ സ്വയം രക്ഷിക്കാനാണ്‌ ഓരോരുത്തരും ശ്രമിക്കേണ്ടത്‌. അക്കാര്യത്തില്‍ ജാഗ്രത കാട്ടണം. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി വിചാരിച്ചാല്‍പോലും ഒന്നും ചെയ്യാന്‍പറ്റില്ല. കു്‌റ്റവാളികളെ രക്ഷിക്കാന്‍ മുമ്പത്തെപ്പോലെ ഇപ്പോഴും ഉന്നതന്മാര്‍ രംഗത്തുവരും. അതിനു സര്‍ക്കാര്‍ എങ്ങനെ ഉത്തരവാദിയാകും. പിണറായി മുഖ്യമന്ത്രിയായതുകൊണ്ട്‌ കുറ്റവാളികളെ കൊല്ലാന്‍ പറ്റുമോ? മന്ത്രി ജി.സുധാകരന്‍ ചോദിച്ചു.