Breaking News

Trending right now:
Description
 
Mar 19, 2017

ടൊയോട്ടയുടെ കൊറോള ഓള്‍ട്ടിസ്‌ വിപണിയിലെത്തി

image ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സെഡാനായ പുതിയ കൊറോള ഓള്‍ട്ടിസ്‌ വിപണിയിലെത്തി. മികച്ച രൂപകല്‌പനയും എന്‍ജിനിയറിങുമാണ്‌ ഇതിന്റെ പ്രത്യേകത. വിവിധ മോഡലുകള്‍ക്ക്‌ 15.87 ലക്ഷം മുതല്‍ 19.91 ലക്ഷംരൂപവരെയാണ്‌ വില. മികച്ച ഗ്രില്‍, എല്‍ഇഡി ഹെഡ്‌ ലാംപ്‌, എല്‍ഇഡി ഡിആര്‍എല്‍, പുതിയ 16.0 അലോയി വീലുകള്‍, സോഫ്‌റ്റ്‌ ടച്ച്‌ ഡാഷ്‌ ബോര്‍ഡ്‌, ഫ്‌ളോക്‌സണ്‍ ഇന്റീരിയര്‍ നിറം തുടങ്ങിയവയാണ്‌ പ്രത്യേകതകള്‍. ഏഴ്‌ എസ്‌ആര്‍എസ്‌ എയര്‍ബാഗുകള്‍, ഹില്‍ സ്‌റ്റാര്‍ട്ട്‌ അസിസ്‌റ്റ്‌ കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ആഘാതം തടയുന്നതിനുള്ള സജ്ജീകരണങ്ങള്‍, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതരത്തിലുള്ള ശക്തമായ കാബിന്‍ എന്നിവയുള്‍പ്പെടുത്തിയുള്ള മികച്ച സുരക്ഷാ സംവിധാനങ്ങളുമുണ്ട്‌. പുതിയ ഫാന്റം ബ്രൗണ്‍ നിറത്തില്‍ ലഭ്യമാകുന്ന കൊറോള ഓള്‍ട്ടിസ്‌ നിലവിലുള്ള വൈറ്റ്‌ പേള്‍ ക്രിസ്‌റ്റല്‍ ഷൈന്‍, സില്‍വര്‍ മൈക്ക മെറ്റാലിക്‌, ഷാംപെയ്‌ന്‍ മൈക്ക മെറ്റാലിക്‌, ഗ്രേ മെറ്റാലിക്‌, സൂപ്പര്‍ വൈറ്റ്‌, സെലസ്റ്റ്യന്‍ ബ്ലാക്ക്‌ എന്നീ നിറങ്ങളിലും ലഭിക്കും.