Breaking News

Trending right now:
Description
 
Mar 19, 2017

മദ്യക്കുപ്പികള്‍ ശേഖരിച്ചു നീക്കം ചെയ്യാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന്‌ ടിആര്‍എ

image ആലപ്പുഴ: ആരോഗ്യത്തിനു ഹാനികരമായ മദ്യം വ്യാപകമായി വില്‍പ്പന നടത്താന്‍ അനുവദിച്ചു വന്‍തോതില്‍ നികുതിപ്പണം ഈടാക്കുന്ന സംസ്ഥാന സര്‍ക്കാരിനു നാടിനു ശാപമാകുന്ന റോഡുവക്കിലെ കാലിക്കുപ്പികള്‍ ശേഖരിച്ചു നീക്കം ചെയ്യാന്‍ ബാധ്യതയുണ്ടെന്നു തത്തംപള്ളി റെസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ). മദ്യഷോപ്പുകളില്‍നിന്നു വാങ്ങുന്ന മദ്യം ഉപയോഗിച്ചശേഷം ഉപഭോക്താക്കള്‍ കാലിക്കുപ്പികള്‍ റോഡിലേക്കും തോടുകളിലേക്കും മറ്റും വലിച്ചെറിയുകയാണ്‌. വന്‍തോതിലുള്ള പരിസരമലിനീകരണവും അപകടങ്ങളുമാണ്‌ ഇതുവരുത്തിവയ്‌ക്കുന്നത്‌. കുപ്പിച്ചില്ലുകള്‍കൊണ്ട്‌ കാല്‍നടയാത്രക്കാര്‍ക്കു പരിക്കേല്‍ക്കുകയും വാഹനങ്ങളുടെ ടറുകള്‍ക്ക്‌ നാശം ഉണ്ടാകുകയും ചെയ്യും. തോടുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ കുപ്പികള്‍കൊണ്ട്‌ നിറയുകയാണ്‌. ആയിരക്കണക്കിനു കുപ്പികളാണ്‌ ആര്‍ക്കുംവേണ്ടാതെ കിടക്കുന്നത്‌. ആലപ്പുഴപോലുള്ള വിനോദസഞ്ചാരകേന്ദ്രത്തിനു ഇതു അപമാനകരമാണ്‌. ഉപയോഗശൂന്യമായ കുപ്പികള്‍ ശേഖരിക്കാനും അവ പുനരുപയോഗിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കുപ്പികള്‍ വഴിനീളെ വിതറിക്കിടക്കാതിരിക്കാന്‍ ബിവറേജസ്‌ ഷോപ്പുകളോടനുബന്ധിച്ച്‌ ഇത്തരം കുപ്പികള്‍ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കണം. മദ്യക്കുപ്പികള്‍ ഉപയോഗിച്ചുള്ള കരകൗശല നിര്‍മാമത്തിനു പ്രോത്സാഹനം നല്‍കണമെന്നും ടിആര്‍എ ആവശ്യപ്പെട്ടു.