Breaking News

Trending right now:
Description
 
Mar 18, 2017

ആണായി ചമഞ്ഞ യുവതി പന്ത്രണ്ടുകാരിയെ പിടിപ്പിച്ചതിന്‌ പിടിയിലായി

image പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പുരുഷന്മാരുടെ ലൈംഗിക പീഡനത്തിന്‌ ഇരയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഓരോ ദിവസവും വര്‍ധിച്ചുവരുന്നതിനിടെ യുവതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. സംഭവത്തില്‍ കൊച്ചി പള്ളുരുത്തി കളത്തിപ്പറമ്പില്‍ സിനിയെ (ചിന്നാവി-26) പൊലീസ്‌ അറസ്റ്റു ചെയ്‌തു. പുരുഷനെന്ന വ്യാജേന പന്ത്രണ്ടുകാരിയുമായി അടുത്തശേഷം പലവട്ടം പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയരാക്കുകയായിരുന്നുവെന്നു പള്ളുരുത്തി പൊലീസ്‌ വ്യക്തമാക്കി. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്‌. പെണ്‍കുട്ടിയിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച മാതാപിതാക്കള്‍ ബാഗ്‌ പരിശോധിച്ചപ്പോള്‍ സനീഷ്‌ എന്ന പേരില്‍ കുട്ടിക്കു ലഭിച്ച പ്രണയലേഖനങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്നു ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. പൊലീസിന്റെ അന്വേഷണത്തില്‍ സിനി ആണാണെന്നു ബോധ്യപ്പെട്ടു. അറസ്‌്‌റ്റിലായ സിനിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിധഗ്‌ധപരിശോധനയ്‌ക്കു വിധേയമാക്കി ഉറപ്പിക്കുകയും ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ സിനിയെ റിമാന്‍ഡ്‌ ചെയ്‌തു.